പാമ്പുകളെ ആകർഷിക്കുന്ന സുഗന്ധങ്ങളെ പറ്റി കേട്ടിട്ടുണ്ടോ..?? | Video
ചില മണങ്ങൾ പാമ്പുകളെ ആകർഷിക്കാറുണ്ട് എന്ന് പറഞ്ഞാൽ വിശ്വസിക്കാൻ പറ്റുമോ? അതെ, ചില ഗന്ധങ്ങൾ പാമ്പുകൾക്ക് വളരെ പ്രിയപ്പെട്ടതാണ്. അത് പാമ്പുകളെ ആകർഷിക്കും. ഏതൊക്കെയാണ് അവയ്ക്ക് പ്രിയപ്പെട്ടതെന്ന് നമുക്ക് നോക്കാം. അതിൽ ആദ്യം വരുന്നത് മുല്ല ചെടിയാണ്. മുല്ലയുടെ പരിസരത്ത് പാമ്പുകളെ കൂടുതലായി കാണാൻ സാധിക്കും. ഇതിന്‍റെ ശക്തമായ സുഗന്ധമാണ് കാരണം. കൂടാതെ, ഈ ചെടികൾക്കിടയിൽ പാമ്പുകൾക്ക് ഒളിക്കാനും സാധിക്കും. നാരകമരത്തിന്‍റെ മണവും പാമ്പുകൾക്ക് പ്രിയപ്പെട്ടതാണ്.
നാരകമരത്തിന്‍റെ ചുറ്റിനുമായി എലികളും പ്രാണികളും ഉണ്ടാകുന്നതാണ് പ്രധാന കാരണം. പാമ്പുകൾക്ക് ഇഷ്ടമുള്ള അടുത്ത മണം മാതള മരത്തിന്‍റേതാണ്. ഈ മരം വലുപ്പമുള്ളതും തണലുള്ളതുമാണ്. അതിനാൽ, പാമ്പുകൾക്ക് മാതള മരത്തിന്‍റെ ചുറ്റും വസിക്കാൻ ഇഷ്ടപ്പെടുന്നു. ഗ്രാമ്പൂ ചെടി വീട്ടിലുണ്ടെങ്കിൽ അതും പാമ്പുകളെ ആകർഷിക്കും.ചന്ദന മരവും പാമ്പുകൾക്ക് ഏറെ പ്രിയപ്പെട്ടതാണ്. തണലുള്ളതിനാൽ പാമ്പുകൾക്ക് വസിക്കാനും ഈ മരം പ്രിയപ്പെട്ടതാണ്.