ഇത് അവരുടെ കാലമല്ലേ; പെട്രോൾ പമ്പിൽ വമ്പൻ ക്യൂ; ആസ്വദിച്ച് ഇലക്‌ട്രിക് വാഹന ഉടമസ്ഥർ|Video

 
Lifestyle

ഇത് അവരുടെ കാലമല്ലേ; പെട്രോൾ പമ്പിൽ വമ്പൻ ക്യൂ; ആസ്വദിച്ച് ഇലക്‌ട്രിക് വാഹന ഉടമസ്ഥർ|Video

അവരവിടെ മണിക്കൂറുകളോളം പെട്രോളിന് വേണ്ടി കാത്തു നിൽക്കുമ്പോൾ അഞ്ച് മിനിറ്റ് കൊണ്ട് ചാർജ് ചെയ്ത് യാത്ര ചെയ്യുന്നുവെന്നാണ് ഒരു ട്രോളിൽ കുറിച്ചിരിക്കുന്നത്.

നീതു ചന്ദ്രൻ

ശ്ചിമേഷ്യൻ സംഘർഷത്തിന്‍റെ ഭാഗമായി ഇന്ധന ക്ഷാമത്തിന് സാധ്യതയുണ്ടെന്ന മട്ടിലുള്ള അഭ്യൂഹങ്ങൾ പ്രചരിച്ചതോടെ സോഷ്യൽമീഡിയയിൽ പുതിയൊരു പോര് ആരംഭിച്ചിരിക്കുകയാണ്. പെട്രോൾ- ഡീസൽ വാഹനങ്ങളുടെ ഉടമയെ പരിഹസിച്ചു കൊണ്ട് ഇലക്‌ട്രിക് വെഹിക്കിൾ ഉടമസ്ഥരാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ ട്രോളുകളെ കൊണ്ട് നിറയ്ക്കുന്നത്. പെട്രോൾ വാഹന ഉടമകൾ പമ്പിനു മുന്നിലെ വലിയ ക്യൂവിൽ പെട്ടുഴലുമ്പോൾ അതാസ്വദിച്ചു കൊണ്ട് ചിൽ ചെയ്യുന്ന ഇലക്‌ട്രിക് വാഹന ഉടമസ്ഥരാണ് ട്രോളുകളിൽ കൂടുതലും.

ഹൈദരാബാദ്, ബംഗളൂരു, മുംബൈ, ഡൽഹി എന്നിവിടങ്ങളിലെ പെട്രോൾ പമ്പുകളിലെല്ലാം അസാധാരണമായ തിരക്കാണ് അനുഭവപ്പെടുന്നത്. രാജ്യത്ത് ഇന്ധനക്ഷാമത്തിന് സാധ്യതയില്ലെന്ന് ഇന്ധന കമ്പനികളും പെട്രോളിയം മന്ത്രാലയവും ഉറപ്പു നൽകിയിട്ടും ജനങ്ങളുടെ ആശങ്കയ്ക്ക് കുറവുണ്ടായിട്ടില്ല.

അവരവിടെ മണിക്കൂറുകളോളം പെട്രോളിന് വേണ്ടി കാത്തു നിൽക്കുമ്പോൾ അഞ്ച് മിനിറ്റ് കൊണ്ട് ചാർജ് ചെയ്ത് യാത്ര ചെയ്യുന്നുവെന്നാണ് ഒരു ട്രോളിൽ കുറിച്ചിരിക്കുന്നത്.

ഇന്ത്യയിൽ കൂടുതൽ പേർ ഇലക്‌ട്രിക് വാഹനങ്ങളിലേക്ക് ചേക്കേറുന്നതിന്‍റെ ഉദാഹരണമാണ് പുതിയ ട്രോളുകൾ എന്നാണ് നിരീക്ഷകർ പറയുന്നത്.

എന്നാൽ പെട്രോൾ ക്ഷാമത്തെ പോലെ തന്നെ ഇലക്‌ട്രിക് ചാർജിങ് സ്റ്റേഷനുകളിലും തിരക്കുണ്ടാകാൻ സാധ്യതയുണ്ടെന്നാണ് നിരീക്ഷകർ പറയുന്നത്. ഇന്ത്യയിലെ ഭൂരിഭാഗം ഇലക്‌ട്രിസിറ്റിയും കോൾ പ്ലാന്‍റുകളിൽ നിന്നാണ് ലഭിക്കുന്നത്

പച്ചക്ക് വർഗീയത വിളമ്പുന്നവരെ വർഗീയവാദികൾ എന്നല്ലാതെ മറ്റെന്താണ് സിപിഎം വിളിക്കേണ്ടത്? ലീഗിനെതിരേ കെ.ടി. ജലീൽ‌

മുഖ‍്യമന്ത്രിയുടെ എഐ ഡാൻസ് വിഡിയോ മെറ്റ നീക്കം ചെയ്തത് പൊലീസിന്‍റെ ആവശ‍്യപ്രകാരം

അഫ്ഗാനിസ്ഥാനെതിരായ ടി20 പരമ്പര; ഇന്ത‍്യയ്ക്ക് തിരിച്ചടിയായി മിസ്റ്ററി സ്പിന്നറുടെ പരുക്ക്

സംസ്ഥാനത്ത് സെപ്റ്റംബർ 14നും വൈദ‍്യുതി നിയന്ത്രണത്തിന് സാധ‍്യതയെന്ന് കെഎസ്ഇബി

തൃക്കാക്കര മോർഫിങ് കേസ്; പ്രതികൾ പ്രായപൂർത്തിയാകാത്തവരുടെയും നഗ്ന ദൃശ‍്യങ്ങൾ പ്രചരിപ്പിച്ചു, കൂടുതൽ വിവരങ്ങൾ പുറത്ത്