Chance to win free flight ticket worth Rs 5000 with VI recharge 
Lifestyle

വൊഡാഫോൺ-ഐഡിയ റീചാർജിനൊപ്പം സൗജന്യ ഫ്ളൈറ്റ് ടിക്കറ്റ് നേടാൻ അവസരം

ഉയര്‍ന്ന നിരക്കില്‍ ടിക്കറ്റ് ബുക്ക് ചെയ്ത് 5000 രൂപ കിഴിവ് നേടാനും കഴിയും

MV Desk

കൊച്ചി: പ്രമുഖ ടെലികോം ഓപ്പറേറ്ററായ വി പ്രീപെയ്ഡ് ഉപഭോക്താക്കള്‍ക്കായി ഈസ്മൈട്രിപ്പുമായി സഹകരിച്ച് 'റീചാര്‍ജ് & ഫ്ളൈ' ഓഫര്‍ അവതരിപ്പിച്ചു. ഇതിന്‍റെ ഭാഗമായി സെപ്റ്റംബര്‍ 30 വരെ വി ആപ്പ് വഴി റീചാര്‍ജ് ചെയ്യുന്ന വി ഉപയോക്താക്കള്‍ക്ക് ഓരോ മണിക്കൂറിലും 5000 രൂപ വരെ മൂല്യമുള്ള ഒരു സൗജന്യ ഫ്ളൈറ്റ് ടിക്കറ്റ് നേടാനുള്ള അവസരം ലഭിക്കും. ഉപഭോക്താവിന് ഉയര്‍ന്ന നിരക്കില്‍ ടിക്കറ്റ് ബുക്ക് ചെയ്ത് 5000 രൂപ കിഴിവ് നേടാനും കഴിയും.

ഈ ഓഫര്‍ കാലയളവില്‍ ഉപഭോക്താക്കള്‍ക്ക് വി ആപ്പ് വഴി തിരഞ്ഞെടുത്ത റീചാര്‍ജുകളില്‍ അധിക ചിലവില്ലാതെ 50ജിബി ഡാറ്റ വരെ ലഭിക്കും.

കൂടാതെ വി ഉപയോക്താക്കള്‍ക്ക് മറ്റ് റിവാര്‍ഡുകള്‍ക്കൊപ്പം ഈസ്മൈട്രിപ്പ് വഴി ഫ്ളൈറ്റ് ടിക്കറ്റുകളില്‍ 400 രൂപ മൂല്യമുള്ള പ്രത്യേക ഡിസ്കൗണ്ട് കൂപ്പണുകളും നേടാം.

പൊലിസ് തലപ്പത്ത് വൻ അഴിച്ചുപണി; 5 ഐപിഎസ് ഉദ്യോഗസ്ഥർക്ക് ഐജിയായി സ്ഥാനക്കയറ്റം

മികച്ച നടൻ മമ്മൂട്ടി, മികച്ച നടി കല്യാണി, സർവം മായ മികച്ച ചിത്രം; കലാഭവൻ മണി മെമ്മോറിയൽ പുരസ്കാരങ്ങൾ‌ പ്രഖ്യാപിച്ചു

ജപ്പാനിൽ ഭൂചലനം; റിക്റ്റർ സ്കെയിലിൽ 6 തീവ്രത രേഖപ്പെടുത്തി

ഇ - ബസ് തർക്കം; ഗതാഗത മന്ത്രിയും മേയറും തുറന്ന പോരിലേക്ക്

മലപ്പുറത്ത് പുഴയിൽ കുളിക്കാനിറങ്ങിയ അമ്മയും മകനും മുങ്ങി മരിച്ചു