നിധിൻ ഗഡ്കരി

 
Lifestyle

135ൽ നിന്ന് നേരെ 89 കിലോഗ്രാമിലേക്ക്; ശരീരഭാരം കുറച്ചതിന്‍റെ രഹസ്യം പങ്കു വച്ച് ഗഡ്കരി

പലപ്പോഴും ജോലികൾ പാതിരാത്രി വരെ നീളും. എങ്കിലും കൃ‌ത്യ സമയത്ത് തന്നെ ഉറക്കമുണരും. ‌

നീതു ചന്ദ്രൻ

ശരീരഭാരം കുറച്ചതിന്‍റെ രഹസ്യം പങ്കു വച്ച് കേന്ദ്രമന്ത്രി നിധിൻ ഗഡ്കരി. 135 കിലോഗ്രാമിൽ നിന്ന് 89 കിലോഗ്രാമിലേക്കാണ് ഗഡ്കരിയുടെ തടി കുറഞ്ഞത്. ജീവിതശൈലിയിൽ വരുത്തിയ മാറ്റങ്ങളിലൂടെ 46 കിലോ ഗ്രാം ഭാരമാണ് അദ്ദേഹം കുറച്ചത്. ഫറാ ഖാന്‍റെ യൂട്യൂബ് ചാനലിനു നൽകിയ അഭിമുഖത്തിലാണ് മന്ത്രി തടി കുറച്ചതിന്‍റെ രഹസ്യം പങ്കു വച്ചിരിക്കുന്നത്. രാവിലെ 7 മണിക്ക് എഴുന്നേറ്റതിനു ശേഷം എല്ലാ ദിവസവും രണ്ടര മണിക്കൂർ വ്യായാമത്തിനായി മാറ്റി വയ്ക്കാറുണ്ടെന്ന് ഗഡ്കരി പറയുന്നു. മുൻപ് ഭക്ഷണവും വിശ്രമവും എല്ലാം യാതൊരു ആസൂത്രണവും അച്ചടക്കവും ഇല്ലാതെയായിരുന്നുവെന്നും കൊവിഡ് മാഹാമാരിയുടെ കാലത്താണ് ആരോഗ്യത്തിൽ കുറച്ചു കൂടി ശ്രദ്ധ കേന്ദ്രീകരിക്കാൻ തീരുമാനിച്ചതെന്നും അദ്ദേഹം പറയുന്നു.

പലപ്പോഴും ജോലികൾ പാതിരാത്രി വരെ നീളും. എങ്കിലും കൃ‌ത്യ സമയത്ത് തന്നെ ഉറക്കമുണരും. ‌വ്യായാമവും പതിവാക്കിയതോടെ ആരോഗ്യത്തിൽ പ്രകടമായ മാറ്റ്ങൾ ഉണ്ടായതായി ഗഡ്കരി പറയുന്നു. കൊവിഡ് കാലത്ത് എന്‍റെ പല സുഹൃത്തുക്കളും മരിച്ചു പോയി. അപ്പോഴാണ് ശീലങ്ങളിൽ മാറ്റം വരുത്താൻ തീരുമാനിച്ചത്.

വ്യായാമത്തിനൊപ്പം ഉറക്കം, ഭക്ഷണം എന്നിവയിലും കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചു. പെട്ടെന്ന് സാധ്യമാകുന്ന കാര്യമല്ല ഇതെന്നും ദീർഘകാലമെടുത്താണ് ഭാരം കുറച്ചതെന്നും മന്ത്രി പറയുന്നു. കടുത്ത ഭക്ഷണ നിയന്ത്രണവും പെട്ടെന്ന് വ്യായാമം ചെയ്യുന്നതും ചിലപ്പോൾ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കിയേക്കും അതു കൊണ്ടു തന്നെ എല്ലാത്തിലും സന്തുലിതാവസ്ഥ ഉറപ്പാക്കണമെന്നും മന്ത്രി പറയുന്നു.

മാവേലി, മലബാര്‍, ചെന്നൈ- മംഗളൂരു ട്രെയ്നുകളിൽ കൂടുതൽ സ്ലീപ്പർ കോച്ചുകൾ; എത്രയെന്ന് അറിയാം

അമെരിക്കയിലെ ഏറ്റവും വലിയ ഉരുക്ക് നിർമാണശാല അയോവയിൽ വരുന്നു; സ്ഥാപിക്കുന്നത് എസ്സാർ ഗ്രൂപ്പ്

കശ്മീരിൽ സിഐഎസ്എഫ് ജവാന്‍റെ വെടിവയ്പ്; സഹപ്രവർത്തകരായ നാല് പേർ കൊല്ലപ്പെട്ടു

കൊച്ചിയിലെ ചരിത്രപ്രസിദ്ധമായ കോഡർ ഹൗസിൽ വൻ തീപിടിത്തം

നന്ദിഗ്രാം ഉപതെരഞ്ഞെടുപ്പ്; കോൺഗ്രസ് സ്ഥാനാർഥി മിലൻ പ്രധാന് ജാമ്യം