മഴക്കാലത്ത് തൈര് കഴിക്കാമോ? കഴിക്കാം, പക്ഷെ ബിരിയാണിക്കൊപ്പവും ഇറച്ചിക്കൊപ്പവും വേണ്ട!

 
Health

മഴക്കാലത്ത് തൈര് കഴിക്കാമോ? കഴിക്കാം; പക്ഷേ, ബിരിയാണിക്കൊപ്പവും ഇറച്ചിക്കൊപ്പവും വേണ്ട!

തൈര് കഴിക്കുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്

Namitha Mohanan

പലപ്പോഴും ഉയരുന്ന ഒരു ചോദ്യമാണ് മഴക്കാലത്ത് തൈര് കഴിക്കാമോ എന്നത്. അടിസ്ഥാനപരമായി തൈര് തണുപ്പാണെങ്കിലും ആയുർവേദം പ്രകാരം തൈര് വീര്യത്തിൽ ചൂടാണ്. മഴക്കാലത്ത് തൈര് കഴിക്കുന്നതുകൊണ്ട് പ്രത്യേക ആരോഗ്യ പ്രശ്നങ്ങളൊന്നുമില്ലെങ്കിലും ചിലകാര്യങ്ങൾ‌ ശ്രദ്ധിക്കേണ്ടതുണ്ട്.

എല്ലാ ദിവസവും പതിവായി തൈരു കഴിക്കുന്നത് ഒഴിവാക്കണം. രാത്രി ഒരു കാരണവശാലും തൈര് കഴിക്കരുത്. ഇത് ചിലരിൽ കഫക്കെട്ട്, തൊണ്ടവേദന, ജലദോഷം എന്നിവരുള്ളവർ കഴിക്കരുത്.

ചൂടുള്ളതിനോട് ചേർത്തോ ചൂടാക്കിയോ തൈര് ഉപയോഗിക്കരുത്, മഴക്കാലത്ത് ഭക്ഷണങ്ങൾ പെട്ടെന്ന് കേടാകാൻ സാധ്യതയുള്ളതിനാൽ പഴകിയ തൈര് ഒഴിവാക്കുന്നതാണ് നല്ലത്. ബിരിയാണിക്കൊപ്പമോ ഇറച്ചിക്കൊപ്പമോ തൈര് കഴിക്കുന്നത് പതിവാക്കായാൽ ആരോഗ്യ പ്രശ്നങ്ങളുണ്ടാവുമെന്നും വിദഗ്ധർ പറയുന്നു.

ഇ-20 പെട്രോളിനെതിരേ പാർലമെന്‍റ് മാർച്ച്

കേരളത്തിൽ മഴ ശക്തമാകും

വ്യാജ വായ്പാ തട്ടിപ്പിനെതിരേ മുന്നറിയിപ്പുമായി കേരള പൊലീസ്

'ഹിന്ദു ഭീകരത' വിദ്വേഷ പരാമർശമല്ല

'കർഫ്യൂ' മോഹൻദാസിനെതിരേ പൊലീസ് മേധാവിക്ക് പരാതി