ചിക്കൻ പാകം ചെയ്യും മുൻപ് കഴുകരുത്! മുന്നറിയിപ്പുമായി ആരോഗ്യ വിദഗ്ധർ

പാകം ചെയ്യും മുൻപ് ചിക്കൻ കഴുകുന്നത് ഗുണത്തേക്കാറേ ദേഷം ചെയ്യും
Stop Washing Chicken Before Cooking Expert Warns

ചിക്കൻ പാകം ചെയ്യും മുൻപ് കഴുകരുത്! മുന്നറിയിപ്പുമായി ആരോഗ്യ വിദഗ്ധർ

Updated on

നമ്മുടെയെല്ലാം നിത്യ ജീവിതത്തിന്‍റെ ഭാഗമായി മാറിയ ഒന്നാണ് ചിക്കൻ (കോഴിയിറച്ചി). ആഴ്ചയിലൊന്നെങ്കിലും ചിക്കൻ വാങ്ങുന്നവരാവും നമ്മളെല്ലാം. ചിക്കൻ വാങ്ങിവന്ന് നന്നായി കഴുകി പാകം ചെയ്യലാണ് പതിവ്.

എന്നാൽ‌ ചിക്കൻ പാകം ചെയ്യും മുൻപ് കഴുകുന്നത് ഗുണത്തേക്കാളേറെ ദോഷം ചെയ്യുമെന്നാണ് പഠനം പറയുന്നത്. ചിക്കൻ പാകം ചെയ്യും മുൻപ് എത്ര കഴുകിയാലും അതിന്‍റെ അണുക്കൾ പോവില്ലെന്ന് മാത്രമല്ല, ചിക്കൻ കഴുകുമ്പോൾ അതിലെ ജലാംശം തെറിച്ച് അടുക്കളയിൽ ബാക്റ്റീരിയ നിറയുമെന്നും ആരോഗ്യവിദഗ്ദ്ധരും ഭക്ഷ്യ സുരക്ഷാ അതോറിറ്റികളും മുന്നറിയിപ്പ് നൽകുന്നു.

ചിക്കൻ കഴുകുന്നതിൽ നിന്ന് സാൽമൊള്ളെല്ല, കാമ്പിലോബാക്റ്റർ പോലുള്ള ബാക്റ്റീരിയകൾ പുറത്തു വരും. ഇത് മനുഷ്യന്‍റെ ആരോഗ്യത്തിന് വളരെ അപകടകരമാണ്.

സാധാരണ പച്ച വെള്ളത്തിൽ എത്ര കഴുകിയാലും ചിക്കനിലെ അനുക്കൾ പോവില്ല. ചിക്കൻ ഏകദേശം 74 ഡിഗ്രി സെൽഷ്യസിൽ പാകം ചെയ്താൽ അതിലെ അണുക്കൾ പൂർണമായും നശിക്കുമെന്നാണ് വിദഗ്ധർ പറയുന്നത്.

എന്നാൽ, നമ്മൾ പലപ്പോഴും ഇറച്ചി വെട്ടുന്ന കടകളിൽ നിന്നും ചിക്കൻ വാങ്ങുമ്പോൾ ഇത് നടക്കില്ല. അത് വൃത്തിയില്ലാത്ത രീതിയിലാവും കിട്ടുക. ചോരയും തൂവലുകളുമെല്ലാമായി പാകം ചെയ്യാൻ പാകത്തിനായിരിക്കില്ല. ഇത് നമുക്ക് കഴുകാതെ ഉപയോഗിക്കാനാവില്ല. ഈ സന്ദർഭങ്ങളിൽ കൈയുറകൾ ഉപയോഗിക്കാൻ ശ്രദ്ധിക്കുക. പൈപ്പിന് താഴെ വെള്ളം തെറിക്കും പോലെ കഴുകാതെ വലിയൊരു പാത്രത്തിൽ വെള്ളം നിറച്ച് അതിൽ കഴുകാവുന്നതാണ്. അതികം വെള്ളം തെറിക്കാതെ ശ്രദ്ധിക്കണം. വൃത്തിയാവുന്നത് വരെ മാത്രം കഴുകിയാൽ മതിയാവും.

ശേഷം കൈകളും ഉപയോഗിച്ച പാത്രങ്ങളും വൃത്തിയായി കഴുകളും. പത്രങ്ങളെല്ലാം ചൂടുവെള്ളത്തിൽ കഴുകാം. കൈ ഡെറ്റോൾ ഉപയോഗിച്ചോ സോപ്പ് ഉപയോഗിച്ചോ വൃത്തിയായി കഴുകേണ്ടത് നിർബന്ധമാണ്.

logo
Metro Vaartha
www.metrovaartha.com