പീച്ചിങ്ങ 
Health

പച്ച മിടുക്കി പീച്ചിങ്ങ

പീച്ചിങ്ങയുടെ അത്ഭുത ഗുണങ്ങൾ ആരെയും അതിശയിപ്പിക്കുന്നതാണ്

Reena Varghese

അധികം ആരാലും ശ്രദ്ധിക്കപ്പെടാതെ തൊടികളിൽ വിളിക്കാതെയെത്തി നൂറു മേനി വിളവു തരുന്ന പച്ചക്കറിയാണ് പീച്ചിങ്ങ. അതുകൊണ്ടാവാം സാധാരണയായി ഇന്നത്തെ തലമുറയ്ക്ക് ഈ പച്ചക്കറി അത്ര പഥ്യമല്ല.

എന്നാൽ, പീച്ചിങ്ങയുടെ അദ്ഭുത ഗുണങ്ങൾ ആരെയും അതിശയിപ്പിക്കുന്നതാണ്. അതെന്താണെന്ന് നമുക്കൊന്നു നോക്കാം.

അമിത വണ്ണം

അമിത വണ്ണത്തിന് ഉത്തമ പ്രതിവിധിയാണ് പീച്ചിങ്ങ. നാരുകളുടെ സമ്പന്നതയും കലോറി കുറയ്ക്കാനുള്ള ഇതിന്‍റെ ശേഷിയുമാണ് ഇതിനു കാരണം.

അമിത വണ്ണമുള്ളവർക്ക് ശരീര ഭാരം കുറയ്ക്കാൻ ഈ രണ്ടു ഘടകങ്ങൾ വളരെ സഹായകമാണെന്നു പറയേണ്ടതില്ലല്ലോ.

മറ്റു ഗുണഫലങ്ങൾ

  1. പീച്ചിങ്ങ നീരും വെളിച്ചെണ്ണയും കലർത്തി തലമുടിയിൽ തേച്ചു പിടിപ്പിക്കുകയേ വേണ്ടൂ. ഇത് മുടിക്ക് നല്ല കട്ടി ഉണ്ടാകുന്നതിനും സഹായിക്കും.

  2. പ്രമേഹം നിയന്ത്രണത്തിനും പീച്ചിങ്ങ സഹായകമാണ്.

  3. ഉഷ്ണ രോഗികളിൽ ഉഷ്ണ നിവാരണത്തിനും പീച്ചിങ്ങ നല്ലതാണ്. ചർമ സംരക്ഷകയാണ് പീച്ചിങ്ങ.

  4. സൗന്ദര്യ വർധകമായി മാത്രമല്ല, ത്വക് രോഗങ്ങൾക്ക് പ്രതിവിധിയായും ചർമ പ്രശ്നങ്ങൾക്ക് പരിഹാരമായും ഇത് ഉപയോഗിക്കാം.

  5. രോഗ പ്രതിരോധ ശേഷി ഏറെയുള്ള പീച്ചിങ്ങ ഇക്കാലത്ത് ആഴ്ചയിൽ രണ്ടു മൂന്നു തവണയെങ്കിലും ഉപയോഗിക്കുന്നത് നല്ലതാണ്.

ഇനി പീച്ചിങ്ങ കണ്ടാൽ വിടേണ്ട. വാങ്ങുക... കറി വയ്ക്കുക... കഴിക്കുക... അത്ര തന്നെ.

ഭിന്നശേഷി അധ്യാപക നിയമനം: സർക്കാരിനെ വിമർശിച്ച് ഓർത്തഡോക്സ് സഭ

ആർഎസ്എസ് നേതാവിനെതിരേ അനന്തുവിന്‍റെ മരണമൊഴി; വിഡിയോ പുറത്ത്

തമിഴ്നാട്ടിൽ ഹിന്ദി പാട്ടുകൾ ഉൾപ്പെടെ നിരോധിക്കാൻ നീക്കം

ബസ് സ്റ്റാൻഡിന് തീ പിടിച്ചപ്പോൾ സൂപ്പർ‌ മാർക്കറ്റിൽ മോഷണം; യുവതി പിടിയിൽ

ട്രെയിൻ യാത്രയ്ക്കിടെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തി ബലാത്സംഗം; പണം കവർന്നുവെന്നും പരാതി