"മലപ്പുറത്തും കാസർഗോഡും ജയിച്ചവരുടെ പേര് നോക്കിയാൽ അറിയാം മതധ്രുവീകരണം"; വിവാദ പരാമർശവുമായി സജി ചെറിയാൻ

കേരളത്തെ ഉത്തർപ്രദേശും മധ്യപ്രദേശും ആക്കാൻ ശ്രമിക്കരുതെന്നു മന്ത്രി പറഞ്ഞു.
Minister Saji Cherians controversy remark

മന്ത്രി സജി ചെറിയാൻ

file image

Updated on

ആലപ്പുഴ: മലപ്പുറത്തു കാസർഗോഡും തദ്ദേശതെരഞ്ഞെടുപ്പിൽ വിജയിച്ചവരുടെ പേര് നോക്കിയാൽ വർഗീയ ധ്രുവീകരണം ഉണ്ടായിട്ടുണ്ടോയെന്നറിയാമെന്ന് മന്ത്രി സജി ചെറിയാൻ. കാസർഗോഡ് മുനിസിപ്പാലിറ്റിയിലെയും മലപ്പുറം ജില്ലാ പഞ്ചായത്തിലെയും വിജയികളുടെ പേര് വായിച്ചു നോക്കൂ. സമുദായത്തിന് ഭൂരിപക്ഷം ഇല്ലാത്തവർ എവിടെ നിന്നാലും ജയിക്കാൻ സ്ഥിതിയുണ്ടാകും. കേരളത്തെ ഉത്തർപ്രദേശും മധ്യപ്രദേശും ആക്കാൻ ശ്രമിക്കരുതെന്നു മന്ത്രി പറഞ്ഞു.

എൻഎസ്എസ്- എസ്എൻഡിപി സഹകരണം സിപിഎമ്മിന്‍റെ സോഷ്യൽ എൻജിനീയറിങ്ങിന്‍റെ ഭാഗമല്ലെന്ന് പറഞ്ഞ മന്ത്രി പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍റെ പ്രസ്താവനകളെയും വിമർശിച്ചു. വർഗീയ ചേരിതിരിവുണ്ടാക്കി വോട്ടു പിടിക്കാൻ കഴിയുമോയെന്ന അടവാണ് സതീശൻ നടത്തിയത്.

സതീശൻ പ്രസ്താവന പിൻവലിച്ച് മാപ്പ് പറയണമെന്നും അദ്ദേഹം പറഞ്ഞു. ആർഎസ്എസിന്‍റെ മറുഭാഗം പറയുന്നത് മുസ്ലിം ലീഗ് ആണെന്നും അവർ ഒരു വിഭാഗത്തെ വർഗീയമായി ചിന്തിക്കാൻ ശ്രമിക്കുന്നുവെന്നും സജി ചെറിയാൻ ആരോപിച്ചു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com