2 മാസം കൊണ്ട് കുറച്ചത് 12 കിലോ; ഡ‍യറ്റ് പ്ലാൻ പങ്കുവച്ച് യുവാവ്

 
Health

2 മാസം കൊണ്ട് കുറച്ചത് 12 കിലോ; ഡ‍യറ്റ് പ്ലാൻ പങ്കുവച്ച് യുവാവ്

തന്‍റെ ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെയാണ് യുവാവ് ഡയറ്റ് പ്ലാൻ പങ്കുവച്ചത്

Aswin AM

വണ്ണം കുറയ്ക്കുക എന്നത് ഏതൊരാളെ സംബന്ധിച്ചും അൽപ്പം പ്രയാസപ്പെട്ട കാര‍്യമാണ്. എന്നാൽ‌ 2 മാസം കൊണ്ട് 12 കിലോയോളം ശരീരഭാരം കുറച്ച് അമ്പരിപ്പിച്ചിരിക്കുകയാണ് ഇഷാൻ കർഡെ എന്ന വ‍്യക്തി. എങ്ങനെയാണ് വണ്ണം കുറച്ചതെന്ന് തന്‍റെ ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെ അദ്ദേഹം വ‍്യക്തമാക്കിയിട്ടുണ്ട്.

സ്ഥിരതയോടെ ഡയറ്റ് പിന്തുടർന്നതാണ് ശരീരഭാരം കുറയ്ക്കാൻ സഹായകരമായതെന്നാണ് ഇഷാൻ പറയുന്നത്. പ്രോട്ടീൻ അടങ്ങിയ ഭക്ഷണം ഉൾപ്പെടുത്തുകയും പഞ്ചസാരയും ബിസ്കറ്റുകളും ഒഴിവാക്കിയെന്നും ഇഷാൻ വ‍്യക്തമാക്കി. 82 കിലോയിൽ നിന്നുമാണ് ഇഷാൻ 2 മാസം കൊണ്ട് വണ്ണം കുറച്ച് 70ലെത്തിയത്.

ഇഷാന്‍റെ ഡ‍യറ്റ് പ്ലാൻ ഇങ്ങനെ

പ്രഭാത ഭക്ഷണം

1 സ്കൂപ്പ് വേ പ്രോട്ടീൻ, 150 മില്ലി പാൽ, പ്രോട്ടീൻ ഓട്ട്സ്

ഉച്ചഭക്ഷണം

200 ഗ്രാം ചിക്കൻ അല്ലെങ്കിൽ പനീർ

2 റൊട്ടി

സലാഡ്

വൈകുന്നേര ലഘുഭക്ഷണം

1 പഴം, ഡ്രൈ ഫ്രൂട്ട്സ്, 5 കോഴിമുട്ടയുടെ വെള്ള

അത്താഴം

200 ഗ്രാം ചിക്കൻ/ പനീർ സലാഡ്

നേപ്പാളിലെ പ്രളയം; കുടുങ്ങിയവരിൽ 36 അംഗ മലയാളി സംഘവും, അടിയന്തര നടപടി സ്വീകരിച്ച് സംസ്ഥാന സർക്കാർ

മഴ ശക്തമാവുന്നു; 4 ജില്ലകളിൽ ഓറഞ്ച് അലർട്ട്, 5 ഇടത്ത് യെലോ

നേപ്പാളിൽ വൻ പ്രളയം; മരണം 16 ആയി

രണ്ടാം ടെസ്റ്റ്: ശ്രീലങ്ക ഇന്നിങ്സ് പരാജയം ഒഴിവാക്കി

ശബരിമലദർശനം തടഞ്ഞു; ട്രാൻസ്ജെൻഡർ യുവതിയുടെ ഹർജിയിൽ വിശദീകരണം തേടി ഹൈക്കോടതി