ക്യാന്‍സര്‍ കണ്ടെത്താന്‍ രക്ത പരിശോധനയുമായി റിലയൻസ് Symbolic image
Health

ക്യാന്‍സര്‍ കണ്ടെത്താന്‍ രക്ത പരിശോധനയുമായി റിലയൻസ്

ഒന്നിലധികം ഇനം ക്യാൻസറുകൾ പരമാവധി നേരത്തെ കണ്ടെത്താൻ സഹായിക്കുന്ന നവീന രക്ത പരിശോധനാ സംവിധാനം

കൊച്ചി: റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്‍റെ അനുബന്ധ സ്ഥാപനമായ സ്ട്രാന്‍ഡ് ലൈഫ് സയന്‍സസ് ഒന്നിലധികം ഇനം ക്യാൻസറുകൾ പരമാവധി നേരത്തെ കണ്ടെത്താൻ സഹായിക്കുന്ന നവീന രക്ത പരിശോധനാ സംവിധാനം അവതരിപ്പിച്ചു. ക്യാന്‍സർ സ്പോട്ട് എന്നാണ് ഈ സംവിധാനം അറിയപ്പെടുക.

ക്യാന്‍സര്‍ സ്പോട്ട് പരിശോധനയില്‍ ക്യാന്‍സര്‍ ട്യൂമര്‍ ഡിഎന്‍എ ശകലങ്ങള്‍ തിരിച്ചറിയാന്‍ ആഗോളതലത്തില്‍ അംഗീകരിക്കപ്പെട്ട ഏറ്റവും പുതിയ മെത്തിലേഷന്‍ പ്രൊഫൈലിങ് സാങ്കേതികവിദ്യയാണ് ഉപയോഗിക്കുന്നത്. ലളിതമായ രക്ത സാമ്പിളാണ് ക്യാന്‍സര്‍ സ്പോട്ട് ഉപയോഗപ്പെടുത്തുന്നത്.

രക്തത്തിലെ ക്യാന്‍സറിന്‍റെ ഡിഎന്‍എ മെത്തിലേഷന്‍ സിഗ്നേച്ചറുകള്‍ തിരിച്ചറിയാന്‍ ജീനോം സീക്വന്‍സിങ്ങും വിശകലന പ്രക്രിയയുമാണ് ഉപയോഗിക്കുന്നത്. ആഗോളതലത്തില്‍ ഉപയോഗിക്കാന്‍ സാധ്യമാകുന്നതാണ് പുതിയ സംവിധാനമെന്ന് കമ്പനി അവകാശപ്പെടുന്നു.

സംസ്ഥാനത്ത് വീണ്ടും നിപ മരണം

ആരോഗ്യ മേഖലയിലെ വീഴ്ച: ഹൈക്കോടതിയിൽ പൊതുതാല്പര്യ ഹർജി

മകളുടെ ചികിത്സ ഏറ്റെടുക്കും, മകന് താത്ക്കാലിക ജോലി; ബിന്ദുവിന്‍റെ വീട്ടിലെത്തി മന്ത്രി വി.എൻ. വാസവൻ

മൂന്നു ജില്ലകളിലായി നിപ സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 345 പേര്‍; റൂട്ട് മാപ്പ് പുറത്തു വിട്ടു

'വാപുര സ്വാമി' ക്ഷേത്ര നിർമാണം തടഞ്ഞ് ഹൈക്കോടതി