നായപ്പേടി വേണ്ട; രക്ഷ നേടാന്‍ ഈ വഴികൾ സ്വീകരിക്കാം | Video
തെരുവുനായ ശല്യം കൊണ്ട് പൊറുതിമുട്ടിയിരിക്കുകയാണ് നമ്മൾ. കഴിഞ്ഞ 7 വർഷത്തിനുള്ളിൽ കേരളത്തിൽ നായ്ക്കളുടെ കടിയേറ്റ കേസുകൾ ഇരട്ടിയായി വർധിച്ചു. 2024 ൽ സംസ്ഥാനത്ത് 3,16,000 കേസുകളും റിപ്പോർട്ട് ചെയ്തു. എന്നാൽ 2017 ൽ 1,35,000 ആയിരുന്നു. തെരുവ് നായ്‌കളിൽ നിന്ന് രക്ഷ നേടാന്‍ എന്തൊക്കെ ചെയ്യണമെന്ന് നോക്കാം.
തെരുവ് നായയെ കണ്ടാൽ ആദ്യം ചെയ്യേണ്ടത് ശാന്തത പാലിക്കുക എന്നതാണ്.
ഭയപ്പെടാതെ ഇരിക്കുക, നമ്മളുടെ ഭയം അവയുടെ ആക്രമണത്തിന് കാരണമായേക്കാം.
നായയുമായി നേരിട്ട് കണ്ണിൽ നോക്കുന്നത് ഒഴിവാക്കുക, കാരണം ഇത് ഒരു വെല്ലുവിളിയോ ഭീഷണിയോ ആയി നായ കണ്ടേക്കും. പകരം തല താഴ്ത്തി വയ്ക്കുക.
നായ അടുത്തെത്തിയാൽ പതുക്കെ പിന്നോട്ട് പോകുക. പുറം തിരിഞ്ഞു നിൽക്കുകയോ ഓടിപ്പോകുകയോ ചെയ്യരുത്. നായയെ അഭിമുഖീകരിച്ച് സാവധാനത്തിലും ശാന്തമായും അകന്നു നിൽക്കുക.
നായ നമ്മളെ സമീപിക്കുകയാണെങ്കിൽ ഉച്ചത്തിലുള്ള ശബ്ദം ഉപയോഗിച്ച് അവയെ ഭയപ്പെടുത്താൻ ശ്രമിക്കുക.
നായ ആക്രമിച്ചാൽ സ്വയം രക്ഷിക്കാൻ ലഭ്യമായതെല്ലാം ഉപയോഗിക്കുക. സ്വയം പ്രതിരോധത്തിനായി നായയുടെ മൂക്കിലോ തലയിലോ അടിക്കാൻ ശ്രമിക്കുക.
പരിക്കുകൾ നിസാരമായി തോന്നിയാലും ഡോക്ടറെ കണ്ട് പരിശോധിക്കുക. ചെറിയ കടിയേറ്റാൽ പോലും അണുബാധ ഉണ്ടാകാം. ഈ നുറുങ്ങുകൾ മനസ്സിൽ വെച്ചുകൊണ്ട് നായയെ നേരിടാം