.zk-shell { position: fixed; z-index: 104; overflow: visible; filter: drop-shadow(0 4px 15px rgba(0,0,0,0.5)); -webkit-transform: translateZ(0); transform: translateZ(0); } .zk-shell[hidden] { display: none; } .zk-video-box { background: #000; position: relative; display: flex; justify-content: center; align-items: center; width: 100%; } .zk-video-inner amp-ima-video { display: block; } .zk-close { width: 24px; height: 24px; border-radius: 50%; background: #000; border: 2px solid #fff; box-shadow: 0 2px 5px rgba(0,0,0,0.3); } .zk-close::before, .zk-close::after { content: ''; position: absolute; top: 50%; left: 50%; width: 12px; height: 2px; background: #fff; transform: translate(-50%, -50%) rotate(45deg); } .zk-close::after { transform: translate(-50%, -50%) rotate(-45deg); } .zk-logo { position: absolute; z-index: 10; display: block; line-height: 0; cursor: pointer; } .zk-logo-top-left { top: 0; left: 0; transform: translate(0%, -100%); } .zk-logo-top-right { top: 0; right: 0; transform: translate(0%, -100%); } .zk-logo-bottom-left { bottom: 0; left: 0; transform: translate(0%, 100%); } .zk-logo-bottom-right { bottom: 0; right: 0; transform: translate(0%, 100%); } .zk-pos-bottom { bottom: var(--offset-v); } .zk-pos-top { top: var(--offset-v); } .zk-pos-left { left: var(--offset-h); } .zk-pos-right { right: var(--offset-h); } .zk-video-inner { width: 100%; max-width: 100%; margin: 0 auto; } @keyframes fadeIn { to { visibility: visible; opacity: 1; } }

അധിക സമയം ജോലിയെടുക്കുന്നുണ്ടോ; എങ്കിൽ ഇതൊന്ന് ശ്രദ്ധിച്ചോ... | Video

 
Lifestyle

'പ്രശ്നങ്ങളെല്ലാം പിള്ളേർക്കല്ലേ', സംഭവം സത്യമാണ്! തലമുറ മാറുന്നതിന് അനുസരിച്ച് മാനസികാരോഗ്യം മോശമാകും

പുതു തലമുറയുടെ ജീവിത ശൈലി തന്നെയാണ് മാനസികാരോഗ്യം മോശമാകാനുള്ള പ്രധാന കാരണം

Manju Soman

ഞങ്ങളുടെ കാലത്തൊന്നും ഈ പ്രശ്നമുണ്ടായിരുന്നില്ല, ഈ പുതിയ പിള്ളേർക്കാണ് പ്രശ്നങ്ങളെല്ലാം.- മാനസികാരോഗ്യത്തേക്കുറിച്ച് സംസാരിക്കുമ്പോൾ പലപ്പോഴും ഉയർന്നു കേൾക്കാറുള്ള വാദമാണ് ഇത്. അങ്ങനെ അങ്ങ് തള്ളിക്കളയേണ്ട കാര്യമല്ല ഇത്. തലമുറ മാറുന്നതിന് അനുസരിച്ച് മാനസികാരോഗ്യം മോശമായിക്കൊണ്ടിരിക്കുന്നുണ്ട് എന്നാണ് പുതിയ പഠനത്തിൽ പറയുന്നത്.

സേപ്പിയൻ ലാബ്സിന്‍റെ ഗ്ലോബൽ മൈൻഡ് ഹെൽത്ത് റിപ്പോർട്ടിലാണ് തലമുറ മാറുന്നതിന് അനുസരിച്ച് മാനസികാരോഗ്യം മോശമാകുന്നതായി കണ്ടെത്തിയത്. ഇന്ത്യ ഉൾപ്പടെയുള്ള 85 രാജ്യങ്ങളിലെ 25 ലക്ഷത്തിൽ അധികം പേരുടെ ഡേറ്റ വിശകലനം ചെയ്താണ് ഇവർ റിപ്പോർട്ട് തയ്യാറാക്കിയത്. പുതു തലമുറയുടെ ജീവിത ശൈലി തന്നെയാണ് മാനസികാരോഗ്യം മോശമാകാനുള്ള പ്രധാന കാരണം. ചെറുപ്പകാലം മുതൽ സ്മാർട്ട് ഫോണുകൾ ഉപയോഗിക്കുന്നത്, പ്രോസസ് ചെയ്ത ഭക്ഷണം കഴിക്കുന്നത്, ആളുകളുമായുള്ള സമ്പർക്കം കുറഞ്ഞതുമെല്ലാം യുവാക്കളുടെ മാനസികാരോഗ്യം മോശമാകാൻ കാരണം. സമ്മർദ്ദത്തെ നേരിടാനും, വികാരങ്ങളെ നിയന്ത്രിക്കാനും, ദൈനംദിന ജീവിതത്തിൽ ഉൽപ്പാദനപരമായി പ്രവർത്തിക്കാനുമുള്ള വ്യക്തികളുടെ കഴിവ് വിലയിരുത്തുന്നതിനുമായി ഗവേഷകർ മൈൻഡ് ഹെൽത്ത് ക്വാട്ടിയന്‍റ് എന്ന മെട്രിക് ഉപയോഗിച്ചു.

പഠനത്തിൽ പറയുന്നത് 55 വയസിനു മുകളിലുള്ളവരുടെ മാനസികാരോഗ്യം മെച്ചപ്പെട്ട മികച്ച നിലയിലാണ്. എന്നാൽ 35 വയസിന് താഴെയുള്ളവരിൽ പകുതിയോളം പേർക്കും ഇപ്പോൾ ദൈനംദിന പ്രവർത്തനങ്ങളെ ബാധിക്കുന്ന തരത്തിൽ മാനസികാരോഗ്യ വെല്ലുവിളികൾ അനുഭവപ്പെടുന്നുണ്ട്. പഴയ തലമുറയിലുള്ളവരേക്കാൾ നാലിരട്ടിയാണ് പുതിയ തലമുറയിലുള്ളവരുടെ മാനസിക ആരോഗ്യ പ്രശ്നങ്ങൾ. കോവിഡ് സമയത്ത് പലരിലും മാനസികാരോഗ്യം വളരെ മോശമായെന്നും എന്നാൽ ഇപ്പോഴും പലരും ഇതിനെ അതിജീവിച്ചിട്ടില്ല എന്നുമാണ് പഠനത്തിൽ പറയുന്നത്.

വഴങ്ങാതെ നേതൃത്വം, സുധാകരന് സീറ്റില്ല; സ്വതന്ത്രനായി മത്സരിച്ചേക്കും

മാസപ്പിറവി കണ്ടു, സംസ്ഥാനത്ത് വെള്ളിയാഴ്ച ചെറിയ പെരുന്നാൾ

യുദ്ധ പ്രതിസന്ധി; കപ്പലുകളുടെ സുരക്ഷയ്ക്ക് 1000 കോടിയുടെ ഇൻഷുറൻസ് പരിരക്ഷയുമായി കേന്ദ്രസർക്കാർ

ഇന്ത്യൻ ഓഹരി വിപണിയിൽ വൻ തകർച്ച; സെൻസെക്സും നിഫ്റ്റിയും ഇടിഞ്ഞു, നിക്ഷേപകർക്ക് 12 ലക്ഷം കോടിയുടെ നഷ്ടം

ഉത്തരകൊറിയയിൽ 99.97% വോട്ടോടെ വിജയിച്ച് കിം ജോങ് ഉൻ; ബാക്കി വോട്ട് ആർക്ക് ?