Sheynnis Palacios from Nicaragua crowned Miss Universe 2023 
Lifestyle

മിസ് നിക്കരാഗ്വ വിശ്വസുന്ദരി

ഇന്ത്യൻ പ്രതിനിധി ശ്വേത ശാരദ സെമി ഫൈനൽ വരെയെത്തി

സാൻ സാൽവദോർ: മിസ് നിക്കരാഗ്വ ഷീനിസ് പലാസിയോസിന് 2023ലെ വിശ്വസുന്ദരി കിരീടം. മിസ് തായ്‌ലൻഡ് അന്‍റോണിയ പോർസിലിദാണ് ആദ്യ റണ്ണർ അപ്. രണ്ടാം റണ്ണറപ്പായി ഓസ്ട്രേലിയയുടെ മൊറായ വിൽസന്‍റെ തെരഞ്ഞെടുത്തു. എൽസാൽവദോർ തലസ്ഥാനമായ സാൻ സാൽവദോറിൽ നടന്ന മത്സരത്തിൽ 2022ലെ വിജയി ബോണി ഗബ്രിയേൽ, ഷീനിസിനു കിരീടം ചാർത്തി.

മിസ് ഇന്ത്യ ശ്വേത ശാരദ സെമി ഫൈനലിലും അവസാന 20ലും ഉണ്ടായിരുന്നെങ്കിലും നീന്തൽവസ്ത്ര വിഭാഗത്തിൽ അവസാന പത്തിൽ ഉൾപ്പെടാനായില്ല. പഞ്ചാബ് സ്വദേശിയാണ് ഇരുപത്തിമൂന്നുകാരി ശ്വേത.

കിരീടം നേടിയ ഷിനാസ് പലാസിയോസ് ടിവി അവതാരകയും മോഡലുമാണ്. 2016 മുതൽ വിവിധ മത്സരങ്ങളിൽ വിജയിച്ചിട്ടുണ്ട് ഇരുപത്തിമൂന്നുകാരി ഷീനിസ്. 2016 നിക്കരാഗ്വ മിസ് ടീൻ, മിസ് വേൾഡ് നിക്കരാഗ്വ 2020 എന്നീ മത്സരങ്ങളിൽ വിജയിച്ചിരുന്നു.

Miss India Shweta Sharda

യുവാക്കളെ കെട്ടിത്തൂക്കി ജനനേന്ദ്രിയത്തിൽ സ്റ്റാപ്ലർ അടിച്ചു; ദമ്പതികൾ അറസ്റ്റിൽ

കോൺഗ്രസിനെ ഉലച്ച് വയനാട്ടിലെ നേതാക്കളുടെ ആത്മഹത്യ

ആഗോള അയ്യപ്പ സംഗമം തടയണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹർജി

കാർ കഴുകുന്നതിനിടെ ഷോക്കേറ്റു; യുവാവ് മരിച്ചു

മുംബൈയിൽ ഞായറും തിങ്കളും കനത്ത മഴയ്ക്ക് സാധ്യത