എഐ ഉച്ചകോടിയിൽ താരമായി മൺസൂൺ മലബാർ കോഫി
ന്യൂഡൽഹി: എഐ ഇംപാക്ട് ഉച്ചകോടിയിൽ ഇന്ത്യയുടെ തനത് ബ്രാൻഡായ ജിഐ കോഫി ലോഞ്ചിൽ മൺസൂൺ മലബാർ കോപ്പിയും ഇടംപിടിച്ചു. ഉച്ചകോടി നടക്കുന്നതിനിടെ ഗൂഗിൾ സിഇഒ സുന്ദർ പിച്ചൈ ഭാരത് ജിഐ ലോഞ്ചിലെത്തി മൺസൂൺ മലബാർ കോഫി രുചിച്ചു, ഇതിന്‍റെ വീഡിയോ സോഷ്യൽ മീഡിയയിലൂടെ പുറത്തുവരുകയും ചെയ്തു.
കോഫി കുടിച്ചശേഷം വൗ എന്ന പറയുന്നത് വീഡിയോയിലൂടെ കേൾക്കുകയും ചെയ്യാം.
എന്താണ് മൺസൂൺ മലബാർ കോഫി
കേരളത്തിലെയും കർണാടകയിലെയും മലബാർ തീരത്തെ മൺസൂൺ കാറ്റേറ്റ് പ്രത്യേക പ്രക്രിയയിലൂടെ ഉണക്കിയെടുക്കുന്ന കാപ്പിയാണ് മൺസൂൺ മലബാർ കോഫി. മൺസൂൺ മലബാർ കോഫി, കാപ്പിക്കുരുവിൽ പ്രയോഗിക്കുന്ന ഒരു പ്രക്രിയയാണ്. വിളവെടുത്ത കാപ്പി വിത്തുകൾ മൂന്ന് മുതൽ നാല് മാസം വരെ മൺസൂൺ മഴയ്ക്കും കാറ്റിനും വിധേയമാകുന്നു, ഇത് കാപ്പി വീർക്കുകയും യഥാർത്ഥ അസിഡിറ്റി നഷ്ടപ്പെടുകയും ചെയ്യുന്നു, ഇത് മൂലം പ്രത്യേകതരം രുചി രൂപപ്പെടുന്നു.
കർണാടകയിലെ മലബാർ തീരം, കേരളം, തമിഴ്‌നാട്ടിലെ നീലഗിരി പർവതങ്ങൾ എന്നിവിടങ്ങളിൽ മാത്രം കാണപ്പെടുന്ന കാപ്പി ഇന്ത്യയുടെ ഭൂമിശാസ്ത്ര സൂചിക നിയമപ്രകാരം സംരക്ഷിത പദവി നേടിയിട്ടുണ്ട്. ഈ പാനീയം കട്ടിയുള്ളതും, എരിവുള്ളതുമാണ്, കൂടാതെ ചോക്ലേറ്റിന്‍റെ സ്വാദ്, മസാലകളുടെ സുഗന്ധം, നട്സിന്‍റെ രുചി എന്നിവ കൂടിച്ചേർന്നതാണ്. ബ്രിട്ടീഷ് കാലം മുതലാണ് മൺസൂൺ മലബാറിന്‍റെ ഉത്ഭവം. ഇന്ത്യയിൽ നിന്ന് യൂറോപ്പിലേക്ക് കടൽമാർഗ്ഗം കാപ്പി എത്തിച്ചിരുന്ന സമയങ്ങളിൽ ഈർപ്പവും കടൽക്കാറ്റും ചേർന്ന് കാപ്പി ഈർപ്പം ആഗിരണം ചെയ്ത് പച്ച കുരുവിൽ നിന്ന് കൂടുതൽ പഴകിയ ഇളം മഞ്ഞയിലേക്ക് മാറും. നിരന്തരമായ ഈർപ്പമുള്ള അവസ്ഥയ്ക്ക് വിധേയമായ കാപ്പിക്കുരു സ്വഭാവപരമായ മാറ്റങ്ങൾക്ക് വിധേയമായി. കാപ്പിക്കുരു വലുപ്പത്തിലും ഘടനയിലും രൂപമാറ്റം സംഭവിക്കുന്നു. ഇങ്ങനെ ലഭിച്ച കാപ്പിക്ക് അസാമാന്യ രുചിയായിരുന്നു. പിന്നീട് ഈ രീതിയിൽ കാപ്പി രൂപമാറ്റം വരുത്തുകയും പ്രചരിപ്പിക്കുകയും ചെയ്തു. സുഗന്ധവും രുചിയും കൂടിയതോടെ മൺസൂൺ മലബാർ കോഫി ലോകോത്തര നിലവാരത്തിലെത്തിച്ച് ചേർന്നു.
നിരന്തരമായ ഈർപ്പമുള്ള അവസ്ഥയ്ക്ക് വിധേയമായ കാപ്പിക്കുരു സ്വഭാവപരമായ മാറ്റങ്ങൾക്ക് വിധേയമായി. കാപ്പിക്കുരു വലുപ്പത്തിലും ഘടനയിലും രൂപമാറ്റം സംഭവിക്കുന്നു. ഇങ്ങനെ ലഭിച്ച കാപ്പിക്ക് അസാമാന്യ രുചിയായിരുന്നു. പിന്നീട് ഈ രീതിയിൽ കാപ്പി രൂപമാറ്റം വരുത്തുകയും പ്രചരിപ്പിക്കുകയും ചെയ്തു. സുഗന്ധവും രുചിയും കൂടിയതോടെ മൺസൂൺ മലബാർ കോഫി ലോകോത്തര നിലവാരത്തിലെത്തിച്ച് ചേർന്നു.