പാണിയേലി പോര് VK Sanju
Lifestyle

പാണിയേലി പോര് ആദ്യ ഹരിത ടൂറിസ്റ്റ് കേന്ദ്രം

ഹരിത പെരുമാറ്റച്ചട്ടം വിനോദസഞ്ചാര മേഖലയിൽ നടപ്പിലാക്കികൊണ്ട് നടത്തി വരുന്ന പദ്ധതിയാണ് ഹരിത ടൂറിസം

Kochi Bureau

കൊച്ചി: ഹരിതകേരളം മിഷന്‍റെ ആഭിമുഖ്യത്തിൽ എറണാകുളം ജില്ലയിലെ ആദ്യ മാതൃകാ ഹരിത ടൂറിസം കേന്ദ്രമാകുകയാണ് പാണിയേലി പോര്. കേരളത്തിന്‍റെ തനത് സംഭാവനയായ ഹരിത പെരുമാറ്റച്ചട്ടം വിനോദസഞ്ചാര മേഖലയിൽ നടപ്പിലാക്കികൊണ്ട് നടത്തി വരുന്ന പദ്ധതിയാണ് ഹരിത ടൂറിസം.

കൂടുതൽ ജനങ്ങൾ എത്തിച്ചേരുന്നതും സഞ്ചരിക്കുന്നതുമായ സ്ഥലങ്ങളും പരിസരവും ഹരിത പെരുമാറ്റ ചട്ടത്തിന്‍റെ പരിധിയിൽ കൊണ്ട് വരേണ്ടത് അനിവാര്യമാണ്. ടൂറിസം കേന്ദ്രങ്ങളിൽ മാലിന്യ സംസ്കരണം, ഒറ്റ തവണ ഉപയോഗിക്കുന്ന ഉൽപ്പന്നങ്ങളുടെ കർശനമായ നിരോധനം നടപ്പാക്കൽ, ബദൽ സംവിധാനം ഏർപ്പെടുത്താൽ, ടോയ്ലറ്റ് സംവിധാനവും ദ്രവ മാലിന്യ സംസ്കാരണവും കുറ്റമറ്റതാക്കൽ, എം സി എഫ്, മിനി എം സി എഫുകൾ, ബോട്ടിൽ ബൂത്തുകൾ സ്ഥാപിക്കൽ, സെക്യൂരിറ്റി ക്യാമറകൾ സ്ഥാപിക്കൽ തുടങ്ങിയ സംവിധാങ്ങൾ ഉറപ്പുവരുത്തി കൊണ്ടാണ് ഹരിത ടൂറിസ്റ്റ് കേന്ദ്രമാകുന്നത്.

പ്രവർത്തനങ്ങളുടെ ഭാഗമായി മെഗാ ക്ലീൻ ഡ്രൈവ് സംഘടിപ്പിച്ചു. വേങ്ങൂർ ഗ്രാമപഞ്ചായത്തിന്‍റ നേതൃത്വത്തിൽ ഹരിതകേരളം മിഷൻ, വനം വകുപ്പ്, വന സംരക്ഷണ സമിതി, രാജഗിരി വിശ്വജ്യോതി കോളേജ് എന്നിവരുടെ സഹകരണത്തോടെ സംഘടിപ്പിച്ച ഡ്രൈവ് വേങ്ങൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ശില്പ സുധീഷ് ഉദ്ഘാടനം ചെയ്തു.

മുഖ്യമന്ത്രി രണ്ടാം വിവാഹം കഴിച്ചെന്ന് ആരോപണം: ആന്‍റോയിൽ നിന്ന് രേഖകൾ പിടിച്ചെടുക്കണം, പരാതിയിൽ കേസെടുക്കാൻ നിർദേശം

ആദിവാസി സ്കൂളുകളെ സർക്കാരുകൾ അവഗണിക്കുന്നു; പുതിയ ക‍്യാംപെയിനുമായി സിജെപി

യുപിഐ പേയ്മെന്‍റിന് ഫീസ്: സർക്കാർ തീരുമാനം മാറില്ല

പിഎഫ് ശമ്പള പരിധി 25,000 രൂപയായി ഉയർത്തി

അഗാർക്കറുടെ കരാർ അവസാന ഘട്ടത്തിൽ; പുതിയ ചീഫ് സെലക്റ്ററായി ലക്ഷ്മൺ വരുമോ?