മാങ്ങയിട്ട് വച്ച കിടിലൻ ചെമ്മീൻ കറിയും ചോറും.. ഹാ അന്തസ്സ്... 
Lifestyle

മാങ്ങയിട്ട് വച്ച കിടിലൻ ചെമ്മീൻ കറിയും ചോറും.. ഹാ അന്തസ്സ്...

കേൾക്കുമ്പോഴേ വായിൽ വെള്ളം നിറയുന്ന കിടിലൻ കറി വയ്ക്കുന്നതിന്‍റെ കൂട്ട് പരിചയപ്പെടാം

നീതു ചന്ദ്രൻ

നല്ല പച്ച ചെമ്മീനിൽ പച്ച മാങ്ങ നുറുക്കിയിട്ട കറി കൂട്ടി ചോറുണ്ടിട്ടുണ്ടോ.. കേൾക്കുമ്പോഴേ വായിൽ വെള്ളം നിറയുന്ന കിടിലൻ കറി വയ്ക്കുന്നതിന്‍റെ കൂട്ട് പരിചയപ്പെടാം

കഴുകി വൃത്തിയാക്കിയ ചെമ്മീൻ-300 ഗ്രാം

പച്ചമാങ്ങ അരിഞ്ഞത്- ഒരു കപ്പ്

വെളിച്ചെണ്ണ- 1 ടേബിൾ സ്പൂൺ

കടുക്- 1/2 ടീസ്പൂൺ

ഉലുവ-1/4 ടീസ്പൂൺ

ഒരു വലിയ സവാള അരിഞ്ഞത്

ചെറിയ കഷ്ണം ഇഞ്ചി

വെളുത്തുള്ളി അറിഞ്ഞത്- 6 ചുള

പച്ചമുളക് നെടുകെ കീറിയത്- 2

തേങ്ങാക്കൊത്ത്- 2 ടേബിൾ സ്പൂൺ

മഞ്ഞൾപ്പൊടി- അര ടീസ്പൂൺ

മല്ലിപ്പൊടി- 1 ടീസ്പൂൺ

മുളക് പൊടി- 1 ടീസ്പൂൺ

കട്ടിയുള്ള തേങ്ങാപ്പാൽ- അര കപ്പ്

തേങ്ങയുടെ രണ്ടാം പാൽ- 1 കപ്പ്

ഉപ്പ്, കറിവേപ്പില- ആവശ്യത്തിന്.

പാകം ചെയ്യുന്ന വിധം

ഒരു പാൻ ചൂടാക്കി വെളിച്ചെണ്ണ ഒഴിച്ച് കടുകും ഉലുവയും പൊട്ടിക്കുക. അരിഞ്ഞു വച്ച സവാള ചേർത്ത് ബ്രൗൺ നിറമാകുന്നതു വരെ വഴറ്റുക. അരിഞ്ഞു വച്ച ഇഞ്ചി, പച്ചമുളക്, വെളുത്തുള്ളി എന്നിവ ചേർത്ത് വഴറ്റിയെടുക്കുക. തേങ്ങാക്കൊത്ത് ചേർത്ത് രണ്ട് മിനിറ്റ് വഴറ്റിയതിനു ശേഷം മുളകുപൊടി, മല്ലിപ്പൊടി, മഞ്ഞൾ പൊടി എന്നിവ ചേർത്ത് മൂപ്പിക്കുക. കട്ടികുറഞ്ഞ തേങ്ങാപ്പാൽ ഒഴിട്ട് അതിലേക്ക് അരിഞ്ഞു വച്ച മാങ്ങയും ചെമ്മീനും ആവശ്യത്തിന് ഉപ്പും ചേർത്ത് നന്നായി വേവിക്കുക. കുറുകിയതിനു ശേഷം കട്ടിയുള്ള തേങ്ങാപ്പാൽ ഒഴിച്ച് തിളപ്പിക്കാം. കറിവേപ്പില കൂടി ചേർത്ത് ചൂടോടെ വിളമ്പാം

ശബരിമല സ്വർണക്കൊള്ളയ്ക്ക് പിന്നിൽ രാജ്യാന്തര പുരവാസ്തു കടത്ത്; രമേശ് ചെന്നിത്തലയുടെ ആരോപണം ശരിവച്ച് വ്യവസായി

മെസിയുടെ ഇന്ത‍്യ സന്ദർശനത്തിടെയുണ്ടായ സംഘർഷം; റിപ്പോർട്ട് കേന്ദ്രത്തിന് നൽകുമെന്ന് ബംഗാൾ ഗവർണർ

പുതുവത്സരാഘോഷങ്ങളിൽ പടക്കം വേണ്ട; ഉത്തരവിറക്കി കർണാടക പൊലീസ്

അതിജീവിതയുടെ പേരുവെളിപ്പെടുത്തി വീഡിയോ; കേസിൽ ശിക്ഷിക്കപ്പെട്ട മാർട്ടിനെതിരേ കേസെടുക്കാൻ പൊലീസ്

വിസി നിയമനത്തിൽ സർക്കാർ-ഗവർണർ സമവായം; സിസ തോമസ് കെടിയു വൈസ് ചാൻസ‌ലറാകും