91-ാമത് ശിവഗിരി തീര്‍ഥാടന കമ്മിറ്റി ഓഫീസിന്‍റെ ഉദ്ഘാടനം ശിവഗിരി മഠം അതിഥി മന്ദിരത്തില്‍ ധര്‍മസംഘം ട്രസ്റ്റ് പ്രസിഡന്‍റ് സച്ചിദാനന്ദ സ്വാമി ഉദ്ഘാടനം ചെയ്യുന്നു. ജനറല്‍ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ, ട്രഷറര്‍ സ്വാമി ശാരദാനന്ദ, തീര്‍ഥാടനക്കമ്മിറ്റി സെക്രട്ടറി സ്വാമി ഋതംബരാനന്ദ തുടങ്ങിയവര്‍ സമീപം. 
Lifestyle

ശിവഗിരിതീര്‍ഥാടനം ഡിസംബര്‍ 15 മുതല്‍ ജനുവരി 5 വരെ

ഗുരുധര്‍മ പ്രബോധന പരമ്പരയ്ക്കു ഡിസംബര്‍ 15 ന് തുടക്കമാകും

ശിവഗിരി: ശിവഗിരി തീർഥാടനമഹാമഹത്തെ വരവേല്‍ക്കാനുള്ള ഒരുക്കങ്ങള്‍ സജീവമായി. ഇക്കൊല്ലം ഡിസംബര്‍ 15 മുതല്‍ 2024 ജനുവരി 5 വരെയാണ് തീർഥാടന കാലം. തീര്‍ഥാടനത്തോടനുബന്ധിച്ചുള്ള ഗുരുധര്‍മ പ്രബോധന പരമ്പരയ്ക്കു ഡിസംബര്‍ 15 ന് തുടക്കമാകും. തീർഥാടനത്തില്‍ പങ്കെടുക്കുന്നതിന് സംഘടനകളും വ്യക്തികളും വാഹനങ്ങള്‍ ബുക്ക് ചെയ്തു തുടങ്ങി.

സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നും സംസ്ഥാനത്തിനു പുറത്തുനിന്നും ഒട്ടേറെ പദയാത്രകള്‍ ശിവഗിരിയിലേക്ക് ഇക്കാലയളവില്‍ തിരിക്കും.

തീര്‍ഥാടനമഹാമഹത്തിന്‍റെ കാര്യനിര്‍വഹണത്തിനായുള്ള തീർഥാടനകമ്മിറ്റി ഓഫീസ് ശിവഗിരിമഠം അതിഥിമന്ദിരത്തില്‍ പ്രവര്‍ത്തനമാരംഭിച്ചു.

ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്‍റ് സച്ചിദാനന്ദ സ്വാമി ഓഫീസ് ഉദ്ഘാടനം ചെയ്തു. ധര്‍മസംഘം ട്രസ്റ്റ് ജനറല്‍ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ, ട്രഷറര്‍ സ്വാമി ശാരദാനന്ദ, തീർഥാടനകമ്മിറ്റി സെക്രട്ടറി സ്വാമി ഋതംബരാനന്ദ, സ്വാമി ഗോവിന്ദാനന്ദ, സ്വാമി ഹംസതീർഥ, സ്വാമി ദേശികാനന്ദയതി തുടങ്ങിയവര്‍ പങ്കെടുത്തു. കമ്മിറ്റി ഓഫീസ് സെക്രട്ടറിയായി പി.എസ്. പ്രദീപ് ചുമതലയേറ്റു. ഫോണ്‍ : 9074316042.

'ആംബുലൻസ് വിളിച്ച് പോകാമായിരുന്നില്ലേ?' എഡിജിപിയുടെ ട്രാക്റ്റർ യാത്രയെ വിമർശിച്ച് ഹൈക്കോടതി

ബോംബ് ഭീഷണിയിൽ വലഞ്ഞ് ഡൽഹി; അഞ്ച് സ്കൂളുകൾക്ക് കൂടി ഭീഷണി

ബസ് യാത്രയ്ക്കിടെ 19കാരി പ്രസവിച്ചു; പുറത്തേക്ക് വലിച്ചെറിഞ്ഞ കുഞ്ഞ് മരിച്ചു

''വിളിക്ക്... പുടിനെ വിളിക്ക്...'' ഇന്ത്യക്ക് ഭീഷണിയുമായി നാറ്റോ

മതപരിവര്‍ത്തന വിരുദ്ധ നിയമം കൊണ്ടു വരാന്‍ മഹാരാഷ്ട്ര; പ്രതിഷേധവുമായി ക്രൈസ്തവ സമൂഹം