അനന്തപത്മനാഭൻ 
Lifestyle

ഹൈറേഞ്ചിൽ നിന്ന് ലോറേഞ്ചും താണ്ടി കേരളക്കരയാകെ അലയടിച്ച് അനന്ത സംഗീതം| Video

അവരുടെയെല്ലാം അഭിനന്ദനങ്ങൾ ഏറ്റുവാങ്ങിയാണ് ഈ ഗായകൻ പൊലീസ് സ്റ്റേഷന്റെ പടിയിറങ്ങിയത്. ഇപ്പോൾ നാട്ടിലെങ്ങും പാട്ടായി ചിന്നപ്പാറക്കുടി സംഗീതം...

കോതമംഗലം: സാറേ എനിക്ക് എസ് ഐ സാറിന്റെ മുന്നിലൊരു പാട്ടു പാടണം. എന്റെ ഒരു ആഗ്രഹമാണ്. അയാം അനന്തപത്മനാഭൻ ഫ്രം ചിന്നപാറക്കുടി. അടിമാലി പൊലീസ് സ്റ്റേഷനിൽ എത്തിയ ചിന്നപ്പാറക്കുടി സ്വദേശി അനന്തപദ്മനാഭൻ തന്റെ ആഗ്രഹം പറഞ്ഞു. എസ് ഐ ഉദ്യോഗസ്ഥൻ അതിനുള്ള അനുവാദം നൽകിയതോടെ അനന്ദൻ ഹാപ്പി.. കൈവിരൽ കൊണ്ട് താളം പിടിച്ച് നാൽപത്തിയാറുകരനായ ഈ ഭാവഗായകൻ പാടി തുടങ്ങി....

മെല്ലെ മെല്ലെ മുഖപടം തെല്ലൊതുക്കീ

അല്ലിയാമ്പൽപ്പൂവിനെ തൊട്ടുണർത്തീ

ഒരു കുടന്ന നിലാവിന്റെ കുളിരു കോരി

നെറുകയിൽ അരുമയായ് കുടഞ്ഞതാരോ...

ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങു വെട്ടം എന്ന ചലച്ചിത്രത്തിനുവേണ്ടി ഒ എൻ വി കുറുപ്പ് എഴുതി, ജോൺസൺ മാസ്റ്റർ സംഗീതം നൽകി ഡോ. കെ. ജെ. യേശുദാസ് ആലപ്പിച്ച ഗാനം അനന്തൻ ആലപിച്ചപ്പോൾ കേട്ടു നിന്ന അടിമാലി പൊലിസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർക്കും സന്തോഷം. അവരുടെയെല്ലാം അഭിനന്ദനങ്ങൾ ഏറ്റുവാങ്ങിയാണ് ഈ ഗായകൻ പൊലീസ് സ്റ്റേഷന്റെ പടിയിറങ്ങിയത്. ഇപ്പോൾ നാട്ടിലെങ്ങും പാട്ടായി ചിന്നപ്പാറക്കുടി സംഗീതം...

പാലക്കാട് ഗുരുതരാവസ്ഥയിലുള്ള സ്ത്രീയുടെ ബന്ധുവായ കുട്ടിക്കും പനി; നിരീക്ഷണത്തിൽ

ടെക്‌സസിൽ മിന്നൽ പ്രളയം; 24 മരണം, 25 ഓളം പെൺകുട്ടികളെ കാണാതായി

പീഡന കേസിൽ വമ്പൻ ട്വിസ്റ്റ്; പ്രതി ഡെലിവറി ബോയ് അല്ല, പീഡനവും നടന്നിട്ടില്ല!

അനധികൃത മരുന്ന് പരീക്ഷണം: 741 പേരുടെ മരണത്തിൽ ദുരൂഹത

ശ്രീശാന്തിനൊപ്പം വാതുവയ്പ്പിന് ശിക്ഷിക്കപ്പെട്ട ഐപിഎൽ താരം ഇനി മുംബൈ പരിശീലകൻ