അക്ഷരനിർഝരിയിൽ ഡോ. കെ.എം. ഭരതൻ സംസാരിക്കുന്നു.

 
Literature

കാലത്തിന്‍റെ മിടിപ്പാണ് സാഹിത്യം: ഡോ. കെ.എം. ഭരതൻ

ദേശവും സംസ്കാരവും കഥാപാത്രങ്ങളായി ഉയരുമ്പോഴാണ് കൃതികൾ കാലത്തെ അതിവർത്തിക്കുന്നത്

Kozhikode Bureau

വടകര: കാലത്തിന്‍റെ മിടിപ്പാണ് ഉത്തമസാഹിത്യമെന്നും, എഴുതപ്പെടുന്ന കാലത്തിന്‍റെ മാത്രമല്ല, വായിക്കുന്നവരുടെ കാലത്തിന്‍റെ മിടിപ്പുകളെ കൂടി സ്പന്ദിപ്പിക്കുമ്പോഴാണ് ഒരു കൃതി കാലത്തെ അതിവർത്തിക്കുന്നതെന്നും എഴുത്തുകാരനും മലയാളം സർവകലാശാലാ രജിസ്ട്രാറുമായ ഡോ. കെ.എം. ഭരതൻ.

പയസ്വിനിയുടെ പ്രതിമാസപരിപാടിയായ അക്ഷരനിർഝരിയിൽ ശ്രീകൃഷ്ണ ആനഹള്ളിയുടെ 'കാട്' എന്ന കന്നഡ നോവലിനെ പുനർവായിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ദേശവും സംസ്കാരവും കഥാപാത്രങ്ങളെപ്പോലെ കർതൃത്വം പ്രാപിക്കുകയും സമകാലവായനകളിൽ സ്പന്ദിക്കുകയും ചെയ്യുന്നതുകൊണ്ടാണ് ഈ നോവൽ ഇപ്പോഴും വായിക്കപ്പെടുന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

ചടങ്ങിൽ കെ. വിജയൻ പണിക്കർ അധ്യക്ഷത വഹിച്ചു. തയ്യുള്ളതിൽ രാജൻ, ഡോ. എം. മുരളീധരൻ, പി.ടി. വേലായുധൻ, ടി. പ്രമോദ്, കെ.പി. സുനിൽ കുമാർ എന്നിവർ സംസാരിച്ചു.

ചക്രവാതച്ചുഴി; തിങ്കൾ വരെ ശക്തമായ മഴയ്ക്ക് സാധ്യത

വൻ പെൺവാണിഭ സംഘം പിടിയിൽ; വിദേശ വനിതകളടക്കം 21 പേർ അറസ്റ്റിൽ

ഐഐടി വിദ‍്യാർഥിയുടെ ആത്മഹത‍്യ; മുംബൈ ക്രൈംബ്രാഞ്ച് അന്വേഷിക്കും

അതിവേഗത്തിലെത്തിയ ആഡംബര കാർ പാലത്തിൽ നിന്ന് താഴെ വീണു; മൂന്ന് യുവാക്കൾക്ക് ദാരുണാന്ത്യം

ഇന്ത‍്യയ്‌ക്കെതിരായ പരമ്പര; വിൻഡീസ് പടയെ ഷായ് ഹോപ്പ് നയിക്കും, കമിൽ പുരാൻ അടക്കമുള്ളവർ ടീമിൽ