സിൻഡ്രല്ല തന്‍റെ വായനശാലയിൽ സ്വന്തം പുസ്തകവുമായി. 
Literature

ഇംഗ്ലീഷിൽ സയൻസ് ഫിക്ഷൻ നോവലുമായി പത്താം ക്ലാസുകാരി

സയൻസ് ഫിക്ഷനൽ ഫാമിലി ക്ലാസിക് ഡ്രാമ വിഭാഗത്തിൽ ഉൾപ്പെടുന്ന ഇംഗ്ലീഷ് നോവലാണ് രചിച്ചിരിക്കുന്നത്

MV Desk

രാജീവ് മുല്ലപ്പിള്ളി

ഇരിങ്ങാലക്കുട: കുട്ടിക്കാലത്തു തുടങ്ങിയ വായനയുടെയും കാഴ്ചകളിൽ നിറഞ്ഞ ശാസ്ത്ര സിനിമകളുടെയും തുടർച്ചയായി ശാസ്ത്ര നോവൽ എഴുതി ശ്രദ്ധ നേടുകയാണ് പത്താം ക്ലാസ് വിദ്യാർഥിനി സിൻഡ്രല്ല. തുറവൻകാട് ആലപ്പാട്ട് വീട്ടിൽ ഷിനോയി - റിസ ദമ്പതികളുടെ മകളും ഇരിങ്ങാലക്കുട ലിറ്റിൽ ഫ്ലവർ കോൺവെന്‍റ് ഹയർ സെക്കൻഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിനിയുമായ സിൻഡ്രല്ല 'എബി ഓറാഗേ ബി' എന്ന സയൻസ് ഫിക്ഷനൽ ഫാമിലി ക്ലാസിക് ഡ്രാമ വിഭാഗത്തിൽ ഉൾപ്പെടുന്ന ഇംഗ്ലീഷ് നോവലാണ് രചിച്ചിരിക്കുന്നത്.

ഒമ്പതു വർഷം മുമ്പ് വിട പറഞ്ഞ തന്‍റെ അച്ഛന്‍റെ ഓർമകളിൽ കഴിയുന്ന പത്തൊമ്പതുകാരിയും അസാധാരണമായ സ്വപ്നങ്ങൾ കാണുകയും ചെയ്യുന്ന കാതറിനാണ് 15 അധ്യായങ്ങളുള്ള നോവലിലെ മുഖ്യ കഥാപാത്രം. ഒന്നര മാസം മുമ്പ് കാണാതായ തന്‍റെ സഹോദരി നൗറയെ കുറിച്ചുള്ള അന്വേഷണങ്ങൾ കാതറിനെ 'എബി ഓറാഗേ ബി' എന്ന ഗ്രഹത്തിൽ എത്തിക്കുന്നതാണ് നോവലിന്‍റെ ഉള്ളടക്കം.

ബാലപ്രസിദ്ധീകരണങ്ങളിൽ നിന്നു തുടങ്ങി ഓൺലൈൻ ആപ്പുകൾ വഴിയുള്ള നിരന്തരമായ വായനയാണ് മകളുടേതെന്ന് സിൻഡ്രല്ലയുടെ രക്ഷിതാക്കൾ പറയുന്നു. ശാസ്ത്ര രചനകളും സമാന സ്വഭാവമുള്ള ചലച്ചിത്രങ്ങളും എറെ ഇഷ്ടപ്പെടുന്ന സിൻഡ്രല്ല ബഹിരാകാശ സഞ്ചാരിയാകാനാണ് ലക്ഷ്യമിടുന്നത്. വായനയും എഴുത്തും തന്‍റെ അഭിനിവേശമാണെന്ന് വ്യക്തമാക്കുന്ന സിൻഡ്രല്ല തന്‍റെ പുതിയ നോവലിന്‍റെ പണിപ്പുരയിലാണിപ്പോൾ.

അവയവദാനം: മാനദണ്ഡങ്ങൾ കർക്കശമാക്കുന്നു

മഴ; 6 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വെള്ളിയാഴ്ച അവധി

ജി. ദേവരാജൻ സംസ്ഥാന സർക്കാരിന്‍റെ ഡൽഹി പ്രതിനിധി

'മൈ പോലീസ് സ്റ്റേഷൻ' പദ്ധതി ഓഗസ്റ്റ് 15 മുതൽ

പ്രധാനമന്ത്രിയുടെ വിദേശയാത്രകൾക്ക് ചെലവായത് 557 കോടി രൂപ