Krishna Janmashtami 
Literature

പ്രേമമത്രേ… നിനച്ചാൽ

MV Desk

#എൻ.കെ.ഷീല

കണ്ണാ!...യെന്ന

മുതിർന്ന , ഒറ്റ വിളിയിൽ

കുട്ടിക്കൂട്ടങ്ങളെല്ലാം

കളിവിട്ടോടിയണയുന്ന

വേർതിരിവില്ലായ്മയാണ്

കുട്ടിനാളിലെ കണ്ണൻ.

അവർ ഗ്രാമങ്ങളിൽ

അമ്പാടികളൊരുക്കി.

യൗവനാരംഭത്തിൽ

പ്രണയം പതഞ്ഞു നിറഞ്ഞിട്ടും

പരിസരം കാത്ത്

പ്രാണനിൽ നിന്നൊറ്റാതെ

പരിഭവങ്ങളിൽ തെളിയാൻ വിട്ടു -

പരാജയപ്പെട്ട നാൾ

അറ്റപ്രതീക്ഷയിലും കുറ്റമോരാതെ

വെറും കാത്തിരിപ്പായ്

രാധയെത്തി..

വിരഹത്തിൻ്റെ വൃന്ദാവനമൊരുക്കി.

എന്നിട്ടും

വാത്സല്യം നിറയുമ്പോൾ

പ്രണയം മൂക്കുമ്പോൾ

ഭക്തിയിൽ കുതിരുമ്പോൾ

പലതായിരുന്നിട്ടും

കണ്ണാ!എന്നു തന്നെ

നാവ് സാക്ഷ്യം പറയുന്നു.

കുന്നിക്കുരു വാരുന്ന

കുസൃതിയോടെ.

മുന്നണി കൂടിക്കാഴ്ച; പി.വി. അൻവറും, സി.കെ. ജാനുവും വി.ഡി. സതീശനുമായി കൂടിക്കാഴ്ച നടത്തി

മേയർ തെരഞ്ഞെടുപ്പ്; അതൃപ്തി പരസ്യമാക്കി ദീപ്തി, പിന്തുണയുമായി അജയ് തറയിൽ

ദീപ്തിയെ വെട്ടി; കൊച്ചി മേയറായി ആദ്യടേമിൽ വി.കെ. മിനിമോൾ, രണ്ടാംടേമിൽ ഷൈനി മാത്യു

പക്ഷിപ്പനി; ആയിരക്കണക്കിന് കോഴികളെയും താറാവുകളെയും കൊന്നൊടുക്കും

എസ്ഐആർ കരട് പട്ടിക പ്രസിദ്ധീകരിച്ചു; നിങ്ങളുടെ പേരുണ്ടോ എന്നറിയാം, പേര് ചേർക്കാനും സാധിക്കും