ഹുസ്ന റാഫി, റസീന ഹൈദർ, മനോജ് കോടിയത്ത് 
Literature

ചെറുകഥാ മത്സരത്തിൽ ഹുസ്ന റാഫിക്ക് ഒന്നാം സ്ഥാനം

റസീന ഹൈദറിന്‍റെ 'ഇസഡ്', മനോജ്‌ കോടിയത്തിന്‍റെ 'പതക്കറ്റ' എന്നീ കഥകൾ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി.

VK SANJU

ദുബായ്: ദുബായ് മെഹ്ഫിൽ ഇന്‍റർനാഷണൽ നടത്തിയ ചെറുകഥാ മത്സരത്തിൽ ഹുസ്‌ന റാഫിയുടെ 'ചുഴലി കൂവ' ഒന്നാം സ്ഥാനം നേടി. റസീന ഹൈദറിന്‍റെ 'ഇസഡ്', മനോജ്‌ കോടിയത്തിന്‍റെ 'പതക്കറ്റ' എന്നീ കഥകൾ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി.

അഞ്ചു കഥകൾ പ്രത്യേക ജൂറി പരാമർശം നേടി- പഗ്മാർക്ക് (അനൂപ് കുമ്പനാട്), പാറ്റ (റസീന കെ.പി.), കഥാതന്തു (ജാസ്മിൻ അമ്പലത്തിലകത്ത്), ചുവന്ന ലോകം (ആരതി നായർ), ദേശാടന പക്ഷികൾ ഉറങ്ങാറില്ല (വൈ.എ. സാജിദ).

രമേഷ് പെരുമ്പിലാവ്, ഷാനവാസ് കണ്ണഞ്ചേരി എന്നിവർ തെരഞ്ഞെടുത്ത പത്തു കഥകളിൽ നിന്ന് തിരക്കഥാകൃത്തും സംവിധായകനുമായ പി.ജി. ജോൺസണാണ് സമ്മാനാർഹമായ മികച്ച കഥകൾ കണ്ടെത്തിയത്. മെഹ്ഫിൽ മ്യൂസിക് ആൽബം ഫെസ്റ്റിൽ വെച്ച് വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്യുമെന്ന് സംഘാടകർ അറിയിച്ചു.

വിയോജിപ്പുകൾ തർക്കങ്ങളിലേക്ക് പോകരുത്; ബ്രിക്സ് ഉച്ചകോടിക്കിടെ മോദി- ഷി കൂടിക്കാഴ്ച

"ചിലർക്ക് ചൊറിച്ചിലാണ്"; പുതിയ വൈദ്യുതി നയം നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി

വൈദ്യുതി ഉപയോഗം കുത്തനെ ഉയര്‍ന്നു‌; പ്രതിസന്ധി രൂക്ഷം

തമിഴ്നാട് വെള്ളം നൽകുന്നില്ല; യുഡിഎഫ് സർക്കാർ പരാജയമെന്ന് മുൻ വൈദ്യുതി മന്ത്രി

'കള്ളി'നെ നിരീക്ഷിക്കാൻ പുതിയ സംവിധാനം; ആപ്പുമായി എക്സൈസ് വകുപ്പ്