‘ശ്യാമം’ മികച്ച ഹെർമന്യൂട്ടിക്സ് എക്സർസൈസ്: ഡോ. അജു കെ. നാരായണൻ

 
Literature

‘ശ്യാമം’ മികച്ച ഹെർമന്യൂട്ടിക്സ് എക്സർസൈസ്: ഡോ. അജു കെ. നാരായണൻ

കവി പ്രഭാവർമയുടെ ‘ശ്യാമമാധവ’ത്തിന്‍റെ ഗദ്യസംഗ്രഹവും വ്യാഖ്യാനവുമാണു ‘ശ്യാമം’.

MV Desk

ഹരിപ്പാട്: കല സാവിത്രിയുടെ 'ശ്യാമം' മികച്ച ഹെർമന്യൂട്രിക്സ് എക്സർസൈസാണെന്ന് സാഹിത്യകാരനും അധ്യാപകനുമായ ഡോ. അജു കെ. നാരായണൻ പറഞ്ഞു. ശബ്ദതാരാവലിപോലെ എക്കാലവും അവശ്യം വേണ്ട ഒന്നാണിതെന്നും അദ്ദേഹം പറഞ്ഞു. ‘ശ്യാമ’ത്തിന്‍റെ പ്രകാശനകർമം നിർവഹിക്കുകയായിരുന്നു അ​ദ്ദേഹം. കവി പ്രഭാവർമയുടെ ‘ശ്യാമമാധവ’ത്തിന്‍റെ ഗദ്യസംഗ്രഹവും വ്യാഖ്യാനവുമാണു ‘ശ്യാമം’. പരിധി പബ്ലിക്കേഷൻസ് പുറത്തിറക്കിയ പുസ്തകത്തിന്‍റെ പുറംചട്ട രൂപകൽപ്പന ചെയ്തതു കലിഗ്രഫർ നാരായണ ഭട്ടതിരിയാണ്.

ഹരിപ്പാട് ശ്രീ കേരളവർമ സ്മാരക കാർത്തികപ്പള്ളി താലൂക്ക് സെൻട്രൽ ലൈബ്രറി ഹാളിൽ നടന്ന ചടങ്ങിൽ സാഹിത്യകാരൻ ബിനു വിശ്വനാഥ് പുസ്തകം സ്വീകരിച്ചു. താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി സി എൻ എൻ നമ്പി അധ്യക്ഷനായി.

സാഹിത്യകാരൻ സുരേഷ് മണ്ണാറശ്ശാല, ഹരിപ്പാട് നഗരസഭ മുൻ ചെയർമാൻ കെ കെ രാമകൃഷ്ണൻ എന്നിവർ സംസാരിച്ചു. കാർത്തികപ്പള്ളി താലൂക്ക് സെൻട്രൽ ലൈബ്രറി പ്രസിഡന്‍റ് ഇളനെല്ലൂർ തങ്കച്ചൻ സ്വാഗതവും കല സാവിത്രി മറുമൊഴിയും ലക്ഷ്മി ബി നന്ദിയും പറഞ്ഞു. സാഹിത്യ സാംസ്‌കാരിക രംഗത്തെ നിരവധി പ്രമുഖര്‍ ചടങ്ങിൽ പങ്കെടുത്തു.

അയോധ്യ രാമക്ഷേത്ര സംഭാവന ക്രമക്കേട്; തട്ടിയെടുത്തതില്‍ 79 ലക്ഷം വീണ്ടെടുത്തു

കേന്ദ്ര മന്ത്രിസഭയില്‍ അഴിച്ചുപണിക്ക് സാധ്യത; നിര്‍മല സീതാരാമനെ വിദ്യാഭ്യാസ വകുപ്പിലേക്ക് മാറ്റിയേക്കും

എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്റ്ററേറ്റ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; കക്ഷി ചേരാന്‍ ഹര്‍ജി നല്‍കി ഇഡി

വൈകാതെ താരിഫ് നിരക്ക് പഴയ നിലയിലേക്ക് തിരിച്ചെത്തുമെന്ന് യുഎസ്; ഇന്ത്യയ്ക്ക് തിരിച്ചടിയാകും

ചാംപ്യൻ ടീം ഇന്ത്യ അയർലൻഡിനോട് തോറ്റു!