'നീരിന ഹെജ്ജെ'; ഡി.കെ. ശിവകുമാറിന്‍റെ പുസ്തകം സിദ്ധരാമയ്യ പ്രകാശനം ചെയ്യും
ബംഗളൂരു: കർണാടക ഉപമുഖ്യമന്ത്രിയും ജല വകുപ്പ് മന്ത്രിയുമായ ഡി.കെ. ശിവകുമാർ എഴുതിയ നീരിന ഹെജ്ജെ (ജലത്തിന്‍റെ കാൽപ്പാടുകൾ) എന്ന പുസ്തകത്തിന്‍റെ പ്രകാശനം മുഖ്യമന്ത്രി സിദ്ധരാമയ്യ നിർവഹിക്കും. നവംബർ 14ന് വിധാന സൗധത്തിലെ ബങ്കെറ്റ് ഹാളിൽ വച്ചാണ് പുസ്തക പ്രകാശനം. ഇരു നേതാക്കളും തമ്മിൽ മുഖ്യമന്ത്രി പദത്തെച്ചൊല്ലി അകൽച്ചയിലാണെന്ന അഭ്യൂഹം ശക്തമാകുന്നതിനിടെയാണ് ഇരുവരും ഒരുമിച്ച് വേദി പങ്കിടാനൊരുങ്ങുന്നത്.
കർണാടക ജല വകുപ്പിന്‍റെ ചരിത്രത്തിലേക്കും നേരിട്ട പ്രതിസന്ധികളിലേക്കും വെളിച്ചം വീശുന്നതാണ് സിദ്ധരാമയ്യയുടെ പുസ്തകം. മന്ത്രിമാരും പരിപാടിയിൽ പങ്കെടുക്കും.