രാജീവ് ചന്ദ്രശേഖർ

 

file photo

Election

''വരുന്നത് തൂക്കുസഭ'', ബിജെപി നിർണായക ശക്തിയെന്ന് രാജീവ് ചന്ദ്രശേഖര്‍

കേരളം മാറണം, മാറാത്തത് മാറണം, കേരളം വളരണം. വികസിത കേരളമെന്ന ബിജെപിയുടെ കാഴ്ചപ്പാട് ജനങ്ങൾ ഏറ്റെടുത്തിരിക്കുന്നു

MV Desk

തിരുവനന്തപുരം: ഭരിക്കാനുള്ള ഭൂരിപക്ഷം സിപിഎമ്മിനും കോണ്‍ഗ്രസിനും ലഭിക്കില്ലെന്നും, ഈ തെരഞ്ഞെടുപ്പോടുകൂടി ബിജെപി കേരളത്തിൽ നിര്‍ണായക ശക്തിയായി മാറുമെന്നും ബിജെപി സംസ്ഥാന പ്രസിഡന്‍റും നേമം നിയോജക മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാർഥിയുമായ രാജീവ് ചന്ദ്രശേഖര്‍. വട്ടിയൂര്‍ക്കാവ് നിയോജക മണ്ഡലത്തിലെ ജവഹര്‍നഗര്‍ എല്‍പി സ്‌കൂളില്‍ വോട്ട് രേഖപ്പെടുത്തിയശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.

നാടിന്‍റെയും നാട്ടുകാരുടെയും കുട്ടികളുടെയും ഭാവി തീരുമാനിക്കാന്‍ ജനങ്ങള്‍ക്ക് ലഭിക്കുന്ന അവസരമാണിത്. കേരളം മാറണം, മാറാത്തത് മാറണം, കേരളം വളരണം. വികസിത കേരളമെന്ന ബിജെപിയുടെ കാഴ്ചപ്പാട് ജനങ്ങൾ ഏറ്റെടുത്തിരിക്കുന്നുവെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.

രാവിലെ ഏഴേകാലോടെ ബൂത്തിലെത്തിയ അദ്ദേഹം തിരക്കുകാരണം ക്യൂ നിന്നാണ് വോട്ട് രേഖപ്പെടുത്തിയത്. വട്ടിയൂര്‍ക്കാവിലെ എന്‍ഡിഎ സ്ഥാനാർഥി ആർ. ശ്രീലേഖ, മുന്‍ കൗണ്‍സിലര്‍ മധുസൂദനന്‍ നായര്‍ തുടങ്ങിയവരും രാജീവ്ചന്ദ്രശേഖറിനൊപ്പമുണ്ടായിരുന്നു.

പ്ലസ് വൺ സീറ്റ് കൂട്ടി; അധിക ബാച്ചുകൾ അനുവദിച്ച് സർക്കാർ ഉത്തരവ്

"പാറ്റ വിവാദത്തെ വൈകാരികമായി കാണേണ്ടതില്ല"; അടിയന്തര വാദത്തിന് വിസമ്മതിച്ച് സുപ്രീം കോടതി

ഇന്ധന വില വർധന: സർക്കാർ പഠിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി സതീശൻ

"അമ്മയെ നാറ്റിക്കാനുള്ള അജൻഡയാണോ എന്നറിയില്ല"; പദവി ഒഴിയാൻ തയാറാണെന്ന് ശ്വേതാ മേനോൻ

കാലവർഷം എത്താറായി; കനത്ത മഴയ്ക്ക് സാധ്യത