പിണറായി വിജയൻ

 
Election

ആർഎസ്എസ് ബന്ധമുണ്ടെന്ന ആരോപണം ശുദ്ധ അസംബന്ധം; അമ്പലപ്പുഴയിൽ പോറൽ ഏൽക്കില്ലെന്ന് പിണറായി വിജയൻ

ബിജെപി സ്ഥാനാർഥി ഗോപാലകൃഷ്ണന്‍റെ പരാമർശം നാടിനെ വിദ്വേഷത്തിലേക്ക് എത്തിക്കും

Jisha P.O.

തൃശൂർ: ആർഎസ്എസ് ബന്ധം ആരോപിച്ചുള്ള വി.ഡി. സതീശന്‍റെ പ്രസ്താവന ശുദ്ധ അസംബന്ധമാണെന്ന് മുഖ്യമന്ത്രി പിണറായി വിജ‍യൻ. നുണയാണല്ലോ പ്രധാനമായും പ്രചരിപ്പിക്കുന്നത്. ആരാണ് ആർഎസ്എസുമായി ബന്ധപ്പെട്ടത് എന്ന് പരിശോധിക്കണമെന്നും അദ്ദേഹം തൃശൂരിൽ പറഞ്ഞു.

വി.ഡി. സതീശിന്‍റെ അഭിമുഖം മനോരമ ചാനലിന്‍റെ യുട്യൂബിൽ നീക്കം ചെയ്ത സംഭവത്തിൽ പൊലീസ് എന്താണ് കൊണ്ടാണ് അങ്ങനെ ചെയ്തത് എന്ന് അറിയില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. പൊലീസിലെ മേധാവിമാരോട് ചോദിക്കേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു.

ബിജെപി സ്ഥാനാർഥി ഗോപാലകൃഷ്ണന്‍റെ വിദ്വേഷ പരാമർശം നാടിനെ വിദ്വേഷത്തിലേക്ക് എത്തിക്കാനുള്ള നീക്കമാണെന്ന് മുഖ്യമന്ത്രി ആരോപിച്ചു. എതെങ്കിലും ഒരു മതവിഭാഗത്തിൽപ്പെട്ടവർ മാത്രമേ മത്സരിക്കാനും ജയിക്കാനും പറ്റൂയെന്ന് കരുതുന്നത് ശരിയല്ല. ഗുരുവായൂരിലെ ജനങ്ങൾ ഇത്തരം പ്രസ്താവനകൾ കൊണ്ട് തെറ്റിദ്ധരിക്കപ്പെടില്ല. ഗുരുവായൂരിലെ എൽഡിഎഫ് എംഎൽഎമാരെല്ലാം സ്വീകാര്യരായിരുന്നു. അമ്പലപ്പുഴ ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ ഒരുപോറലും ഏൽക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ആക്രമണ സ്വഭാവമുള്ള തെരുവുനായകളെ ദയാവധം ചെയ്യാം; നിർണായക ഉത്തരവുമായി സുപ്രീം കോടതി

ട്രംപിനെയും നെതന‍്യാഹുവിനെയും വധിക്കുന്നവർക്ക് വമ്പൻ‌ തുക പാരിതോഷികം പ്രഖ‍്യാപിക്കാനൊരുങ്ങി ഇറാൻ

ഇസ്‌ലാംപുര ഇനി മുതൽ കൃഷൻ നഗർ; ലാഹോറിലെ തെരുവുകൾക്ക് വിഭജനത്തിന് മുൻപുള്ള പേരുകൾ നൽകാൻ തീരുമാനം

'പോരായ്മകൾ‌ പരിഹരിച്ച് തിരിച്ചു വരും'; തെരഞ്ഞെടുപ്പ് തോൽവിയിൽ എം.വി. ഗോവിന്ദൻ

പേരാമ്പ്രയിൽ കാർ കത്തി ഗർഭിണി മരിച്ച സംഭവം; കാറിൽ പെട്രോളിന്‍റെ സാന്നിധ‍്യം കണ്ടെത്തി