Crime

15 വയസുകാരന്‍ ഓടിച്ച വാഹനമിടിച്ച് 11 വയസുകാരിക്ക് ദാരുണാന്ത്യം

സംഭവത്തിൽ ആൺകുട്ടിയുടെ പിതാവിനെതിരേ പൊലീസ് കേസെടുത്തു.

തമിഴ്നാട്: തിരിപ്പൂരിൽ പതിനഞ്ചുകാരന്‍ ഓടിച്ച വാഹനമിടിച്ച് പതിനൊന്നുകാരിക്ക് ദാരുണാന്ത്യം. സ്കൂളിലേക്ക് പോവുകയായിരുന്ന പതിനഞ്ചുകാരന്‍റെ കാർ നിയന്ത്രണം വിട്ട് റോഡരികിലൂടെ നടന്നുപോവുകയായിരുന്ന ദീപിക എന്ന പെൺകുട്ടിയെ ഇടിക്കുകയായിരുന്നു.

സംഭവത്തിൽ ആൺകുട്ടിയുടെ പിതാവിനെതിരേ പൊലീസ് കേസെടുത്തു. സ്കൂൾ അവധിയായതിനാൽ സഹോദരങ്ങൾക്കൊപ്പം അച്ഛന്‍റെ റസ്റ്ററന്‍റിലേക്ക് പോവുകയായിരുന്നു ദീപിക.

നാട്ടുകാർ കൂടി ഡ്രൈവറെ മർദിക്കാനൊരുങ്ങിയപ്പോഴാണ് ഡ്രൈവർ സീറ്റിൽ ആൺകുട്ടിയെ കണ്ടത്. തുടർന്ന് പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു.

ഝാർഖണ്ഡിൽ വെടിവയ്പ്പ്; 2 മാവോയിസ്റ്റുകളെ വധിച്ചു, ജവാന് വീരമൃത്യു

'ആംബുലൻസ് വിളിച്ച് പോകാമായിരുന്നില്ലേ?' എഡിജിപിയുടെ ട്രാക്റ്റർ യാത്രയെ വിമർശിച്ച് ഹൈക്കോടതി

ബോംബ് ഭീഷണിയിൽ വലഞ്ഞ് ഡൽഹി; അഞ്ച് സ്കൂളുകൾക്ക് കൂടി ഭീഷണി

ബസ് യാത്രയ്ക്കിടെ 19കാരി പ്രസവിച്ചു; പുറത്തേക്ക് വലിച്ചെറിഞ്ഞ കുഞ്ഞ് മരിച്ചു

''വിളിക്ക്... പുടിനെ വിളിക്ക്...'' ഇന്ത്യക്ക് ഭീഷണിയുമായി നാറ്റോ