Crime

ശിവസേന എംഎൽഎക്കെതിരെ വ്യാജ വീഡിയോ; 2 പേർ അറസ്റ്റിൽ

വീഡിയോ വൈറലായതിനു പിന്നാലെ എംഎൽഎയുടെ കുടുംബം പരാതിയുമായി പൊലീസിനെ സമീപിക്കുകയായിരുന്നു

മുംബൈ: റാലിക്കിടെ ശിവസേന ഷിൻഡെ വിഭാഗം എംഎൽഎ പ്രകാശ് സുർവെ വനിതാ നേതാവിനെ ചുംബിക്കുന്ന വ്യാജ വീഡിയോ പ്രചരിപ്പിച്ച രണ്ട് പേർ അറസ്റ്റിൽ. മാനസ് കുമാർ (26), അശോക് മിശ്ര (45) എന്നിവരാണ് അറസ്റ്റിലായത്.

വീഡിയോ വൈറലായതിനു പിന്നാലെ എംഎൽഎയുടെ കുടുംബം പരാതിയുമായി പൊലീസിനെ സമീപിക്കുകയായിരുന്നു. അന്വേഷണത്തിൽ വീഡിയോ വ്യാജമായി നിർമ്മിച്ചതാണെന്ന് കണ്ടെത്തി. മഹാരാഷ്ട്രയിലെ ദഹിസറിൽ നടന്ന ആശിർവാദ് യാത്രക്കിടെ പ്രകാശ് സുർവെ പാർട്ടി വക്താവ് ശീതൾ മഹാത്രേയെ ചുംബിക്കുന്നതായിട്ടുള്ള വീഡിയോയാണ് വൈറലായത്. ശനിയാഴ്ച രാത്രിയാണ് വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചത്.

വ‍്യാപാര ചർച്ച; അമെരിക്കൻ പ്രതിനിധി സംഘം ഡൽഹിയിലെത്തും

രാഹുൽ മാങ്കൂട്ടത്തിൽ പാലക്കാട് എത്തിയാൽ തടയുമെന്ന് ബിജെപിയും ഡിവൈഎഫ്ഐയും

കൂടൽമാണിക്യം കഴകം: അനുരാഗും അമ്മയും പ്രതികരിക്കുന്നു | Video

"അപമാനകരം"; പാക് താരങ്ങൾക്ക് ഹസ്തദാനം നൽകാതിരുന്നതിൽ ആനന്ദ് പട്‌വർധൻ

കർശന നടപടി സ്വീകരിക്കണം; നേതാക്കൾക്കെതിരായ സൈബർ ആക്രമണത്തിൽ കെപിസിസി