ബണ്ണിനുള്ളിൽ ഒളിപ്പിച്ച 20.90 ഗ്രാം എംഡിഎംഎയുമായി ചങ്ങനാശേരിയിൽ 2 യുവാക്കൾ അറസ്റ്റിൽ 
Crime

ബണ്ണിനുള്ളിൽ ഒളിപ്പിച്ച 20.90 ഗ്രാം എംഡിഎംഎയുമായി ചങ്ങനാശേരിയിൽ 2 യുവാക്കൾ അറസ്റ്റിൽ

ചങ്ങനാശേരി സ്റ്റേഷൻ എസ്.ഐ സന്തോഷ്, എ.എസ്.ഐ മാരായ രഞ്ജിവ് ദാസ്, കെ.എൻ അംബിക, സുരേഷ്, ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡ് അംഗങ്ങള്‍ എന്നിവര്‍ ചേര്‍ന്നാണ് ഇവരെ പിടികൂടിയത്

കോട്ടയം: കോളെജിന് സമീപം വില്‍പ്പനയ്ക്കായി കൊണ്ടുവന്ന മാരക മയക്കുമരുന്നായ എം.ഡി.എം.എ യുമായി 2 യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. ചങ്ങനാശേരി റെയ്ൽവേ ഹൗസിങ് ബോർഡ് ഭാഗത്ത് തോപ്പിൽ താഴ്ചയിൽ വീട്ടിൽ ടി.എസ് അഖിൽ(24), ചങ്ങനാശേരി പുഴവാത് കൊട്ടാരമ്പലം ഭാഗത്ത് കൊട്ടാരച്ചിറ പുഴവാത് വീട്ടിൽ അമ്പാടി ബിജു (23) എന്നിവരെയാണ് ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും, ചങ്ങനാശേരി പൊലീസും ചേർന്ന് പിടികൂടിയത്.

ഇവർ ചങ്ങനാശേരി പെരുന്ന കോളെജിന് സമീപം വിൽപ്പനയ്ക്കായി എം.ഡി.എം.എ യുമായി എത്തുന്നുണ്ടെന്ന് പൊലീസിന് രഹസ്യവിവരം കിട്ടിയതനുസരിച്ച് ബുധനാഴ്ച രാവിലെ ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും, ചങ്ങനാശേരി പൊലീസും നടത്തിയ പരിശോധനയിലാണ് കോളേജിന് സമീപത്ത് വച്ച് ഇവർ ഇരുവരെയും എം.ഡി.എം.എ യുമായി പിടികൂടിയത്. ഇവരിൽ നിന്നും 20.90 ഗ്രാം എം.ഡി.എം.എ യും കണ്ടെടുത്തു. ബണ്ണിനുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു ഇവരില്‍ നിന്നും എം.ഡി.എം.എ കണ്ടെത്തിയത്.

ചങ്ങനാശേരി സ്റ്റേഷൻ എസ്.ഐ സന്തോഷ്, എ.എസ്.ഐ മാരായ രഞ്ജിവ് ദാസ്, കെ.എൻ അംബിക, സുരേഷ്, ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡ് അംഗങ്ങള്‍ എന്നിവര്‍ ചേര്‍ന്നാണ് ഇവരെ പിടികൂടിയത്. ഈ കേസിൽ കൂടുതൽ അന്വേഷണം നടത്തിവരികയാണെന്ന് പൊലീസ് പറഞ്ഞു.

ഛത്തിസ്ഗഡിൽ ഡാം തകർന്നു; 4 പേർക്ക് ദാരുണാന്ത‍്യം

അപൂർവം; അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചികിത്സ‌യിലിരുന്ന 17 കാരൻ രോഗമുക്തനാ‍യി

ചാറ്റ്ജിപിടി പണിമുടക്കി; പരാതിയുമായി ഉപയോക്താക്കൾ

അച്ഛൻ പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്തു; ബിആർഎസിൽ നിന്ന് കെ. കവിത രാജിവച്ചു

റോബിൻ ബസിന് വീണ്ടും കുരുക്ക്; തമിഴ്നാട് മോട്ടോർ വാഹന വകുപ്പ് കസ്റ്റഡിയിലെടുത്തു