Crime

"എനിക്ക് വേണ്ടി നീക്കി വയ്ക്കാന്‍ ആർക്കും സമയമില്ല..."; മദ്രാസ് ഐഐടിയിൽ വീണ്ടും വിദ്യാർത്ഥി ആത്മഹത്യ ചെയ്ത നിലയിൽ

കൂടാതെ മുറിയിൽ നുന്നും സുരേഷിന്‍റേതെന്ന് കരുതുന്ന കുറിപ്പും കണ്ടെത്തി.

MV Desk

ചെന്നൈ: ഐഐടി മദ്രാസിൽ വീണ്ടും വിദ്യാർത്ഥി ആത്മഹത്യ ചെയ്തു. രണ്ടാം വർഷ കെമിക്കൽ എഞ്ചിനീയറിങ് വിദ്യാർത്ഥിയെയാണ് ഹോസ്റ്റൽ മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

മധ്യപ്രദേശ് സ്വദേശിയായ സുരേഷ് (20) ആണ് ആത്മഹത്യ ചെയ്തത്. വെള്ളിയാഴ്ച രാവിലെ ഏറെ വൈകിയും മുറിയടെ വാതിൽ തുറക്കാതെ വന്നതോടെ സംശയം തോന്നി പരിശോധിച്ചപ്പോഴാണ് വിദ്യാർത്ഥിയെ മുറിയിലെ ഫാനിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. കൂടാതെ മുറിയിൽ നിന്നും സുരേഷിന്‍റേതെന്ന് കരുതുന്ന കുറിപ്പും കണ്ടെത്തി. തന്നോട് നല്ലരീതിയിൽ പൊരുമാറിയ സുഹൃത്തുക്കളോട് നന്ദി പറയുന്നതായി കത്തിൽ എഴുതിയിട്ടുണ്ടെന്ന് പൊലീസ് പറയുന്നു. എല്ലാവരും തിരക്കിലാണ് എനിക്ക് വേണ്ടി നീക്കി വയ്ക്കാന്‍ ആർക്കും സമയമില്ലെന്ന് വിദ്യാർത്ഥി നിരന്തരം പരാതിപ്പെട്ടിരുന്നതായും സുഹൃത്തുക്കൾ പറഞ്ഞു. ഐഐടി മദ്രാസിൽ ഈ വർഷം റിപ്പോർട്ട് ചെയ്യുന്ന നാലാമത്തെ ആത്മഹത്യയാണിത്.

വിയോജിപ്പുകൾ തർക്കങ്ങളിലേക്ക് പോകരുത്; ബ്രിക്സ് ഉച്ചകോടിക്കിടെ മോദി- ഷി കൂടിക്കാഴ്ച

"ചിലർക്ക് ചൊറിച്ചിലാണ്"; പുതിയ വൈദ്യുതി നയം നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി

വൈദ്യുതി ഉപയോഗം കുത്തനെ ഉയര്‍ന്നു‌; പ്രതിസന്ധി രൂക്ഷം

തമിഴ്നാട് വെള്ളം നൽകുന്നില്ല; യുഡിഎഫ് സർക്കാർ പരാജയമെന്ന് മുൻ വൈദ്യുതി മന്ത്രി

'കള്ളി'നെ നിരീക്ഷിക്കാൻ പുതിയ സംവിധാനം; ആപ്പുമായി എക്സൈസ് വകുപ്പ്