Saksham Pruthi 
Crime

ട്രെഡ്‌മില്ലിൽ നിന്നു ഷോക്കേറ്റ് യുവാവ് മരിച്ചു

പോസ്റ്റ്മാർട്ടം റിപ്പോർട്ടിലാണ് വൈദ്യുതാഘാതമേറ്റതാണ് മരണകാരണമെന്ന് സ്ഥിരീകരിച്ചത്

ന്യൂഡൽഹി: ജിമ്മിൽ വ്യായാമം ചെയ്യുന്നതിനിടെ ട്രെഡ്‌മില്ലിൽ നിന്നു ഷോക്കേറ്റ് യുവാവ് മരിച്ചു. സാക്ഷം പ്രുതി (24) ആണ് മരിച്ചത്. ചൊവ്വാഴ്ച രോഹിണി സെക്‌ടർ 15 ലെ ജിമ്മിലെത്തിയ യുവാവ് രാവിലെ 7.30 യോടെ ട്രെഡ്‌മില്ലിൽ വ്യായാമം ചെയ്യുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. അബോധാവസ്ഥയിലായ യുവാവിനെ ഉടനെ സമീപത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

തുടർന്ന് നടത്തിയ പോസ്റ്റ്‌മോർട്ടത്തിന്‍റെ റിപ്പോർട്ടിലാണ് വൈദ്യുതാഘാതമേറ്റതാണ് മരണകാരണമെന്ന് സ്ഥിരീകരിച്ചത്. ഇതെത്തുടർന്ന് ജിം മാനേജർ അനുഭവ് ദുഗ്ഗലിനെ പൊലീസ് അറസ്റ്റ് ചെയ്തു. മനഃപൂർവമല്ലാത്ത നരഹത്യ, യന്ത്രസാമഗ്രികൾ അശ്രദ്ധമായി കൈകാര്യം ചെയ്യൽ എന്നീ കുറ്റങ്ങളാണ് ഇയാൾക്കെതിരേ ചുമത്തിയിരിക്കുന്നതെന്നും പൊലീസ് അറിയിച്ചു. ബിടെക്ക് പൂർത്തിയായ സാക്ഷം ഗുരുഗ്രാമിലെ ഒരു സ്ഥാപനത്തിൽ ജോലി ചെയ്യുകയായിരുന്നു.

വിപഞ്ചികയുടെ മരണം; ഭർത്താവിനെതിരേ കേസ്, ഭർത്താവിന്‍റെ സഹോദരിയും പിതാവും പ്രതികൾ

സാമ്പത്തിക ബാധ്യത; തമിഴ്നാട് 'ഡാർക് ക്വീൻ' സാൻ റേച്ചൽ ജീവ‌നൊടുക്കി

'വേട്ടുവം' ഷൂട്ടിങ്ങിനിടെ അപകടം; സ്റ്റണ്ട് മാസ്റ്റർ മരിച്ചു|Video

കള്ളക്കേസിൽ കുടുക്കി; വക്കം പഞ്ചായത്ത് അംഗവും അമ്മയും ജീവനൊടുക്കി

ശക്തമായ കാറ്റ്, മണിക്കൂറിൽ 15എംഎം മഴയ്ക്ക് സാധ്യത; ജാഗ്രതാ നിർദേശം