കള്ളക്കേസിൽ കുടുക്കി; വക്കം പഞ്ചായത്ത് അംഗവും അമ്മയും ജീവനൊടുക്കി

മരിക്കും മുൻപേ അരുൺ സുഹൃത്തുകൾക്ക് വാട്സാപ്പിലൂടെ ജീവനൊടുക്കാനുള്ള കാരണങ്ങൾ അറിയിച്ചു കൊണ്ട് സന്ദേശം അയച്ചിട്ടുണ്ട്‌.
panchayat member and mother commit suicide

കള്ളക്കേസിൽ കുടുക്കി; വക്കം പഞ്ചായത്ത് അംഗവും അമ്മയും ജീവനൊടുക്കി

Updated on

തിരുവനന്തപുരം: കള്ളക്കേസിൽ കുടുക്കിയതിൽ മനംനൊന്ത് വക്കം പഞ്ചായത്ത് അംഗവും അമ്മയും ജീവനൊടുക്കി. വക്കം നെടിയവിള വീട്ടിൽ വത്സല (71), മകനും പഞ്ചായത്ത് എട്ടാം വാർഡ് മെമ്പറുമായ അരുൺ (42) എന്നിവരാണ് മരിച്ചത്. ഇരുവരെയും വീടിനു പിന്നിലെ ചായ്പിലാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. മരിക്കും മുൻപേ അരുൺ സുഹൃത്തുകൾക്ക് വാട്സാപ്പിലൂടെ ജീവനൊടുക്കാനുള്ള കാരണങ്ങൾ അറിയിച്ചു കൊണ്ട് സന്ദേശം അയച്ചിട്ടുണ്ട്‌.

കള്ളക്കേസിൽ കുടുക്കിയതാണ് മരിക്കാനുള്ള കാരണമെന്നാണ് സന്ദേശത്തിലുള്ളത്. നാട്ടുകാരായ വിനോദ്, സന്തോഷ്, അജയൻ, ബിനി സത്യൻ എന്നിവർ തന്നെ വ്യാജ ജാതിക്കേസിലും മോഷണക്കേസിലും പെടുത്തിയെന്നും ജീവിക്കാൻ കഴിയുന്നില്ലെന്നും കുറിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്. പഞ്ചായത്ത് മെമ്പറിന്‍റെ ലെറ്റർ ഹെഡിലാണ് കുറിപ്പ്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com