കോഴിക്കോട് അദിതി കൊലക്കേസ്; അച്ഛനും രണ്ടാനമ്മയ്ക്കും ജീവപര‍്യന്തം

 
file image
Crime

കോഴിക്കോട് അദിതി കൊലക്കേസ്; അച്ഛനും രണ്ടാനമ്മയ്ക്കും ജീവപര‍്യന്തം

ഹൈക്കോടതിയാണ് പ്രതികൾക്ക് ശിക്ഷ വിധിച്ചത്

Aswin AM

കൊച്ചി: കോഴിക്കോട് അദിതി കൊലക്കേസിൽ പ്രതികളായ സുബ്രഹ്മണ‍്യൻ നമ്പൂതിരിക്കും റംല ബീഗത്തിനും ജീവപര‍്യന്തവും രണ്ടു ലക്ഷം രൂപ പിഴയും ശിക്ഷ. ഹൈക്കോടതിയാണ് ഇരുവർക്കും ശിക്ഷ വിധിച്ചത്. പ്രതികൾക്കെതിരേ കൊലക്കുറ്റം നിലനിൽക്കില്ലെന്ന കോഴിക്കോട് അഡീഷണൽ സെഷൻസ് കോടതിയുടെ ഉത്തരവ് തള്ളിയാണ് ജസ്റ്റിസ് വി. രാജ വിജയരാഘവൻ, ജസ്റ്റിസ് കെ.വി. ജയകുമാർ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് ഉത്തരവിറക്കിയത്.

2013 ഏപ്രിൽ 29ന് ആറു വയസുകാരിയായ അദിതിയെ അച്ഛൻ സുബ്രഹ്മണ‍്യൻ നമ്പൂതിരിയും കുട്ടിയുടെ രണ്ടാനമ്മയായ റംല ഭീഗവും ചേർന്ന് പട്ടിണിക്കിട്ടും ശാരീരികമായും പീഡിപ്പിച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്.

മുട്ടുമടക്കിയതിൽ അമർഷം; പരാതിയുടെ കെട്ടഴിച്ച് ശിവൻകുട്ടി

ശബരിമല സ്വർണക്കൊള്ള; ഉണ്ണികൃഷ്ണൻ പോറ്റി റിമാൻഡിൽ

റിപ്പോർട്ടർ ചാനലിനെതിരേ നിയമ നടപടിയുമായി ബിജെപിയും

ലൂവ്ര് മ‍്യൂസിയത്തിലെ കവർച്ച; 5 പ്രതികൾ പിടിയിൽ

അതിർത്തിയിൽ ഇന്ത്യയുടെ 'ത്രിശൂൽ'; പാക്കിസ്ഥാന് നെഞ്ചിടിപ്പ്