Crime

എക്സ്ചേഞ്ച് ബൈക്ക് മറിച്ചു വിറ്റ് തട്ടിപ്പ് നടത്തിയ ഷോറൂം ജീവനക്കാരൻ അറസ്റ്റിൽ

കുമ്പഴയിലെ ബജാജ് ഷോറൂമിലെ ജോബ് അഡ്വൈസർ ആയി ജോലി നോക്കുമ്പോഴാണ് തട്ടിപ്പ് നടത്തിയത്.

പത്തനംതിട്ട : എക്സ്ചേഞ്ചായി ബൈക്ക് വാങ്ങി മറിച്ച് വിറ്റ് തട്ടിപ്പ് നടത്തിയതിന് ഷോറൂം ജീവനക്കാരൻ അറസ്റ്റിൽ. എറണാകുളം നെല്ലാട് സ്വദേശി ജോവി ജോർജ് ആണ് പത്തനംതിട്ട പോലീസിന്റെ പിടിയിലായത് . കുമ്പഴയിലെ ബജാജ് ഷോറൂമിലെ ജോബ് അഡ്വൈസർ ആയി ജോലി നോക്കുമ്പോഴാണ് തട്ടിപ്പ് നടത്തിയത്.

ഏഴംകുളം സ്വദേശി ദീപുവിന്‍റെ ബൈക്ക് മറിച്ചുവിറ്റ പരാതിപ്രകാരമെടുത്ത കേസിൽ അന്വേഷണത്തെതുടർന്ന് പ്രത്യേകസംഘം അറസ്റ്റ് ചെയ്യുകയായിരുന്നു. പത്തനംതിട്ട പോലീസ് ഇൻസ്പെക്ടർ ജിബു ജോണിൻ്റെ നേതൃത്വത്തിൽ എസ് ഐ ജ്യോതി സുധാകർ, എസ് സി പി ഓ രാജീവ് കൃഷ്ണൻ, സി പി ഓമാരായ വിമൽ , സന്തോഷ്, ഷെഫീക്ക് എന്നിവരുടെ സംഘമാണ് പ്രതിയെ പിടികൂടിയത്. വേറെ എട്ടോളം ബൈക്കുകൾ ഇയാൾ ഷോറൂമിൽ നിന്നും ഇത്തരത്തിൽ മറിച്ചു വിറ്റിട്ടുള്ളതായി പരാതി ലഭിച്ചതു സംബന്ധിച്ച് പോലീസ് അന്വേഷിച്ചു വരികയാണ്.

നേരിട്ട് മനസിലാകാത്തവർക്ക് സിനിമ കണ്ട് മനസിലാക്കാം; മോദിയുടെ ജീവിത സിനിമ പ്രദർശിപ്പിച്ച് വോട്ട് പിടിക്കാൻ ബിജെപി

മാസപ്പടി കേസ്; ഹർജി പരിഗണിക്കുന്നത് വീണ്ടും മാറ്റി ഡൽഹി ഹൈക്കോടതി

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം; സ്ഥിരീകരിച്ചത് പാലക്കാട് സ്വദേശിനിക്ക്

കാസർഗോട്ട് പത്താം ക്ലാസ് വിദ്യാർഥിനി തൂങ്ങി മരിച്ച നിലയിൽ

ഐസിസി റാങ്കിങ്ങിൽ കുതിച്ചുകയറി സ്മൃതി മന്ഥന