വിപിൻ റോയ്

 
Crime

കലൂരിൽ നടിയെ കടന്നു പിടിച്ചു; ഐടി ജീവനക്കാരൻ അറസ്റ്റിൽ

പിന്തുടർന്ന് ശല്യപ്പെടുത്തി, കടന്നു പിടിച്ചു എന്നീ കാര്യങ്ങളാണ് പരാതിയിൽ ചൂണ്ടിക്കാണിച്ചിരിക്കുന്നത്.

നീതു ചന്ദ്രൻ

കൊച്ചി: കലൂർ സ്റ്റേഡിയത്തിനു സമീപത്തു വച്ച് നടിയെ കടന്നു പിടിച്ച ഐടി ജീവനക്കാരൻ അറസ്റ്റിൽ. കതൃക്കടവ് ആനിപ്പറമ്പിൽ വിപിൻ റോയ് (39) ആണ് അറസ്റ്റിലായിരിക്കുന്നത്. വ്യാഴാഴ്ച വൈകിട്ട് സ്റ്റേഡിയത്തിനു സമീപത്തു കൂടി നടക്കുന്നതിനിടെയാണ് പ്രതി നടിയെ കടന്നു പിടിച്ചത്. സമൂഹമാധ്യമങ്ങളിൽ ഇയാൾ നടി‍യെ പിന്തുടരുന്നുണ്ട്. ആരാധകനാണെന്ന് സ്വയം പരിചയപ്പെടുത്തിക്കൊണ്ട് സന്ദേ‌ശങ്ങൾ അയക്കുന്നതും പതിവായിരുന്നു.

സന്ദേശങ്ങൾ ശല്യമായി മാറിയപ്പോൾ ഇയാളെ ബ്ലോക്ക് ചെയ്തിരിക്കുകയായിരുന്നുവെന്നും പരാതിയിലുണ്ട്. പിന്തുടർന്ന് ശല്യപ്പെടുത്തി, കടന്നു പിടിച്ചു എന്നീ കാര്യങ്ങളാണ് പരാതിയിൽ ചൂണ്ടിക്കാണിച്ചിരിക്കുന്നത്.

സ്ത്രീത്വത്തെ അപമാനിക്കൽ, സ്ത്രീകളോട് അതിക്രമം തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് കേസ് ഫയൽ ചെയ്തിരിക്കുന്നത്. പ്രതിയെ കോടതി റിമാൻഡ് ചെയ്തു.

കാർഗോ സേവനം തുടങ്ങാൻ കെഎസ്ആർടിസി

ആശുപത്രികൾക്കുവേണ്ടി ഗൂഗിൾ സെർച്ച് ചെയ്യുന്നവരെ ലക്ഷ്യമിട്ട് പുതിയ തട്ടിപ്പ്

ഹെലികോപ്റ്റർ കരാർ: ഇനി പറക്കുന്ന സമയത്തിനു മാത്രം പണം

പരിവാഹൻ പണിമുടക്കി; വാഹനങ്ങൾ ചെക്ക്പോസ്റ്റിൽ കുടുങ്ങി

ഗ്ലോബൽ നായർ ഉച്ചകോടി സമാപിച്ചു; മന്നത്ത് പദ്മനാഭന്‍റെ പ്രതിമ സ്ഥാപിക്കുമെന്ന് ഡൽഹി മുഖ്യമന്ത്രി