Crime

എയർ ഇന്ത്യ വിമാനത്തിൽ ജീവനക്കാരനെ ആക്രമിച്ചയാൾ പിടിയിൽ

യാത്രക്കാർ മോശമായി പെരുമാറുന്ന സാഹചര്യങ്ങൾ ഉയർന്നതിനാലാണ് കടുത്ത നടപടിയുമായി കമ്പനി രംഗത്തെത്തിയത്.

ന്യൂഡൽഹി: എയർ ഇന്ത്യ വിമാനത്തിൽ ജീവനക്കാരനെ ആക്രമിച്ചയാൾ പിടിയിൽ. യാത്രയ്ക്കിടെ ക്യാബിന്‍ ക്രൂ അംഗത്തെ മർദ്ദിക്കുകയായിരുന്നു. ഗോവയിൽ നിന്നും ഡൽഹിയിലേക്ക് വന്ന എഐ 882 വിമാനത്തിലായിരുന്നു സംഭവം. വിമാനം ഡൽഹിയിൽ ഇറങ്ങിയതിന് പിന്നാലെ യാത്രക്കാരനെ സുരക്ഷാ ജീവനക്കാർ അറസ്റ്റ് ചെയ്തു.

ആദ്യം ക്യാബിന്‍ ക്രൂ ജീവനക്കാരെ വാക്കുകൾ കൊണ്ട് അധിക്ഷേപിച്ച ശേഷം യാത്രക്കാരന്‍ പിന്നാട് ശാരീരികമായി അക്രമിക്കുകയായിരുന്നു. ഡൽഹി വിമാനത്താവളത്തിൽ എത്തിയ ശേഷവും യാത്രക്കാരന്‍ പ്രകോപനം തുടർന്നു. ഇതേ തുടർന്നാണ് സുരക്ഷാ ഉദ്യോഗസ്ഥർക്ക് കൈമാറിയത്.

യാത്രക്കാർ മോശമായി പെരുമാറുന്ന സാഹചര്യങ്ങൾ ഉയർന്നതിനാലാണ് കടുത്ത നടപടിയുമായി കമ്പനി രംഗത്തെത്തിയത്. സംഭവം ഡിജിസിഎയിലും അറിയിച്ചു. ഡയറക്‌ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷന്റെ (ഡിജിസിഎ) ചട്ടങ്ങൾ പ്രകാരം വിമാന യാത്രക്കാർക്ക് വിമാനയാത്രാ നിരോധനം നേരിടേണ്ടിവരുമെന്നും എ‍യർ ഇന്ത്യ പ്രസ്താവനയിലൂടെ അറിയിച്ചു.

കോൺഗ്രസിനെ ഉലച്ച് വയനാട്ടിലെ നേതാക്കളുടെ ആത്മഹത്യ

മകന് ന്യൂറോ ഡിസോർഡർ; 11കാരനുമായി അമ്മ ബാൽക്കണിയിൽ നിന്ന് ചാടി മരിച്ചു

"അവരെ തിരിച്ചയയ്ക്കൂ"; ലണ്ടനിലെ കുടിയേറ്റ വിരുദ്ധ റാലിയിൽ അണി നിരന്നത് ലക്ഷങ്ങൾ

'മെഗാ മാച്ച് ഡേ'; ഏഷ്യാ കപ്പിൽ ഇന്ത്യയും പാക്കിസ്ഥാനും ഏറ്റുമുട്ടും

തിരുവനന്തപുരത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം; അസുഖം സ്ഥിരീകരിച്ചത് 17കാരന്