പ്രിയങ്ക, എ.ആർ. ശ്രീകുമാർ

 
Crime

ഗാർഹിക പീഡന പരാതി നൽകിയ ഭാര‍്യയെ ഗുണ്ടയെ വിട്ട് ഭീഷണിപ്പെടുത്തി; ബിജെപി നേതാവിനെതിരേ വീണ്ടും കേസ്

ബിജെപി തൃശൂർ സൗത്ത് ജില്ലാ പ്രസിഡന്‍റ് എ.ആർ. ശ്രീകുമാറിനെതിരേയാണ് കേസെടുത്തിരിക്കുന്നത്

Aswin AM

തൃശൂർ: ഗാർഹിക പീഡന പരാതി നൽകിയ ഭാര‍്യയെ ഗുണ്ടയെ വിട്ട് ഭീഷണിപ്പെടുത്തിയതിന് ബിജെപി നേതാവിനെതിരേ വീണ്ടും പൊലീസ് കേസെടുത്തു. ബിജെപി തൃശൂർ സൗത്ത് ജില്ലാ പ്രസിഡന്‍റ് എ.ആർ. ശ്രീകുമാറിനെതിരേയാണ് കേസെടുത്തിരിക്കുന്നത്. ശ്രീകുമാറിന്‍റെ നിർദേശത്തെത്തുടർന്ന് പെരിഞ്ഞനം സ്വദേശി ഗിരീഷാണ് ഭാര‍്യയായ പ്രിയങ്കയെ ഭീഷണിപ്പെടുത്തിയത്.

ഇയാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. പരസ്ത്രീ ബന്ധം ചോദ‍്യം ചെയ്തതിന്‍റെ പേരിൽ തന്നെ ക്രൂരമായി മർദിച്ചെന്നായിരുന്നു ശ്രീകുമാറിനെതിരേ ഭാര‍്യ പരാതി നൽകിയിരുന്നത്. ഈ പരാതിയിൽ കേസെടുത്തിരുന്നുവെങ്കിലും ശ്രീകുമാറിനെ അറസ്റ്റ് ചെയ്യരുതെന്ന് സെഷൻസ് കോടതി പൊലീസിന് നിർദേശം നൽകിയിരുന്നു.

ഗാർഹിക പീഡന പരാതിയെ പറ്റി മാധ‍്യമങ്ങളോട് സംസാരിക്കരുതെന്ന് പറഞ്ഞായിരുന്നു ഗിരീഷ് ശ്രീകുമാറിന്‍റെ ഭാര‍്യയുടെ വീട്ടിലെത്തി ഭീഷണി മുഴക്കിയത്. ഇതിനു പിന്നാലെയാണ് യുവതി വീണ്ടും പൊലീസിനെ സമീപിച്ചത്.

"കൃത്യമായ മുന്നറിയിപ്പില്ലാതെ ഡാം തുറന്നുവിട്ടു, ദുരിതാശ്വാസ ക്യാമ്പുകളിലെ അനാസ്ഥ ആശങ്കപ്പെടുത്തുന്നത്"; സർക്കാരിനെതിരേ പിണറായി വിജയൻ

ഹിമാചൽ പ്രദേശിൽ നേരിയ ഭൂചലനം

പാലക്കാട് വെള്ളച്ചാട്ടത്തിൽ വീണ് തമിഴ്നാട് സ്വദേശിനിയായ വിനോദസഞ്ചാരി മുങ്ങിമരിച്ചു

വീണ്ടും ജീവനെടുത്ത് കാട്ടാന; ഛത്തീസ്ഗഡിൽ 53 കാരന് ദാരുണാന്ത‍്യം, കഴിഞ്ഞ 5 വർഷത്തിനിടെ മരിച്ചത് 335 പേർ

എഐയ്ക്കും ഡാറ്റാ സെന്‍ററുകൾക്കും ചെലവ് വർധിച്ചു; ഐടി മേഖലയിൽ പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുന്നില്ല: ശ്രീധർ വെമ്പു