വിമാനത്തിൽ അടിയന്തര വാതിൽ തുറക്കാൻ ശ്രമം; മലയാളി അറസ്റ്റിൽ

 
Crime

കൊച്ചിയിലേക്കുള്ള വിമാനത്തിൽ അടിയന്തര വാതിൽ തുറക്കാൻ ശ്രമം; മലയാളി അറസ്റ്റിൽ

പാലക്കാട് കുറ്റനാട് സ്വദേശി ജംഷീർ അത്താണിക്കൽ (36) ആണ് അറസ്റ്റിലായത്

Sarath Nath MS

കൊച്ചി: മലേഷ്യയിലെ ക്വാലാലംപൂരിൽ നിന്ന് കൊച്ചിയിലേക്ക് വന്ന ബാറ്റിക് എയർ വിമാനത്തിൽ യാത്രയ്ക്കിടെ അടിയന്തര വാതിൽ തുറക്കാൻ ശ്രമിച്ച മലയാളിയായ യാത്രക്കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. ബുധനാഴ്ച രാത്രി 9.30നും 11.05നും ഇടയിൽ വിമാനം പറക്കുന്നതിനിടെയായിരുന്നു സംഭവം.

പാലക്കാട് കുറ്റനാട് സ്വദേശി ജംഷീർ അത്താണിക്കൽ (36) ആണ് അറസ്റ്റിലായത്. ഇയാൾ വിമാനത്തിന്‍റെ അടിയന്തര എക്സിറ്റ് ബലമായി തുറക്കാൻ ശ്രമിക്കുകയും എക്സിറ്റിന്‍റെ ജനൽ പാനലിന് കേടുവരുത്തുകയും ചെയ്യുകയായിരുന്നു. സംഭവം ശ്രദ്ധയിൽപ്പെട്ട ക്യാബിൻ ക്രൂ ഇടപെട്ട് ഇയാളെ കീഴ്പ്പെടുത്തുകയായിരുന്നു. വ്യാഴാഴ്ച പുലർച്ചെ വിമാനം കൊച്ചിയിൽ ഇറങ്ങിയ ഉടൻ ബാറ്റിക് എയറിന്‍റെ സുരക്ഷാ വിഭാഗം നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

ഭാരതീയ ന്യായ സംഹിതയുടെ 351(3) (ഭീഷണിപ്പെടുത്തൽ), എയർക്രാഫ്റ്റ് ആക്റ്റ് സെക്ഷൻ 11എ (വിമാനസുരക്ഷാ നിർദേശങ്ങൾ ലംഘിക്കൽ), കേരള പൊലീസ് ആക്റ്റ് 118(ഇ) (പൊതുസുരക്ഷയ്ക്ക് ഭീഷണിയാകുന്ന പ്രവൃത്തി) എന്നീ വകുപ്പുകൾ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തത്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുകയാണെന്ന് നെടുമ്പാശേരി പൊലീസ് പറഞ്ഞു.

കാർഗോ സേവനം തുടങ്ങാൻ കെഎസ്ആർടിസി

ആശുപത്രികൾക്കുവേണ്ടി ഗൂഗിൾ സെർച്ച് ചെയ്യുന്നവരെ ലക്ഷ്യമിട്ട് പുതിയ തട്ടിപ്പ്

ഹെലികോപ്റ്റർ കരാർ: ഇനി പറക്കുന്ന സമയത്തിനു മാത്രം പണം

പരിവാഹൻ പണിമുടക്കി; വാഹനങ്ങൾ ചെക്ക്പോസ്റ്റിൽ കുടുങ്ങി

ഗ്ലോബൽ നായർ ഉച്ചകോടി സമാപിച്ചു; മന്നത്ത് പദ്മനാഭന്‍റെ പ്രതിമ സ്ഥാപിക്കുമെന്ന് ഡൽഹി മുഖ്യമന്ത്രി