Crime

ബെംഗളൂരുവിൽ യുവതിയെ തട്ടിക്കൊണ്ടു പോയി കാറിൽ കൂട്ടബലാത്സംഗം ചെയ്തു: നാലു പേർ പിടിയിൽ

പെൺകുട്ടിയെ കാറിലേക്കു വലിച്ചിഴച്ചു കയറ്റി നാലു മണിക്കൂറോളം പീഡനം തുടർന്നു

MV Desk

ബെംഗളൂരു: ബംഗളൂരുവിൽ പത്തൊമ്പതുകാരിയെ ഓടുന്ന കാറിൽ കൂട്ട ബലാത്സംഗം ചെയ്തു. സംഭവുമായി ബന്ധപ്പെട്ട് നാലു പേരെ അറസ്റ്റ് ചെയ്തു. എജിപുര സ്വദേശികളായ 22 മുതൽ 26 വയസു വരെ പ്രായമുള്ള സതീഷ്, വിജയ്, ശ്രീധർ, കിരൺ എന്നിവരാണു പിടിയിലായത്. വിവിധ സ്വകാര്യ സ്ഥാപനങ്ങളിൽ ഓഫീസ് ബോയ് ആയി ജോലി ചെയ്യുന്നവരാണിവരെന്നു പൊലീസ് അറിയിച്ചു.

മാർച്ച് 25-നാണു കേസ്നാസ്പദമായ സംഭവം. കൊറമംഗലയിലെ പാർക്കിൽ സുഹൃത്തിനൊപ്പം ഇരിക്കുകയായിരുന്നു യുവതി. രാത്രി 9.30-ഓടെ പ്രതികളിലൊരാൾ പെൺകുട്ടിയുടെ സുഹൃത്തുമായി തർക്കത്തിലായി. തുടർന്ന് ഇയാൾ പോകുകയും, സുഹൃത്തുക്കളെ കൂടി തിരിച്ചുവരികയുമായിരുന്നു. ഇവർ തിരികയെത്തിയപ്പോഴേക്കും യുവതിയുടെ സുഹൃത്ത് പാർക്കിൽ നിന്നും പോയിരുന്നു.

തുടർന്നു പെൺകുട്ടിയെ കാറിലേക്കു വലിച്ചിഴച്ചു കയറ്റി നാലു മണിക്കൂറോളം പീഡനം തുടർന്നു. വെളുപ്പിനു 3.30യോടെ പാർക്കിനു സമീപത്തു യുവതിയെ ഇറക്കിവിട്ടു. ആശുപത്രിയിൽ ചികിത്സ തേടിയ പെൺകുട്ടി പിന്നീട് കൊറമംഗല പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു. പരാതി ലഭിച്ചു 9 മണിക്കൂറുകൾക്കള്ളിൽ പ്രതികളെ പിടികൂടാനായി. പ്രത്യേക സംഘം രൂപീകരിച്ചായിരുന്നു അന്വേഷണം.

മാവേലി, മലബാര്‍, ചെന്നൈ- മംഗളൂരു ട്രെയ്നുകളിൽ കൂടുതൽ സ്ലീപ്പർ കോച്ചുകൾ; എത്രയെന്ന് അറിയാം

അമെരിക്കയിലെ ഏറ്റവും വലിയ ഉരുക്ക് നിർമാണശാല അയോവയിൽ വരുന്നു; സ്ഥാപിക്കുന്നത് എസ്സാർ ഗ്രൂപ്പ്

കശ്മീരിൽ സിഐഎസ്എഫ് ജവാന്‍റെ വെടിവയ്പ്; സഹപ്രവർത്തകരായ നാല് പേർ കൊല്ലപ്പെട്ടു

കൊച്ചിയിലെ ചരിത്രപ്രസിദ്ധമായ കോഡർ ഹൗസിൽ വൻ തീപിടിത്തം

നന്ദിഗ്രാം ഉപതെരഞ്ഞെടുപ്പ്; കോൺഗ്രസ് സ്ഥാനാർഥി മിലൻ പ്രധാന് ജാമ്യം