ഗുരുഗ്രാം കോടതിയിൽ ബോംബ് ഭീഷണി; കോടതി നടപടികൾ നിർത്തിവച്ചു

 

Bomb threat at Gurugram court; court proceedings halted.

Crime

ഗുരുഗ്രാമിലെ ജില്ലാ കോടതിക്കും സെക്രട്ടേറിയറ്റിനും ബോംബ് ഭീഷണി; കോടതി നടപടികൾ നിർത്തിവച്ചു

ജില്ലാ ബാർ അസോസിയേഷൻ, ഗുരുഗ്രാം ഡെപ്യൂട്ടി കമ്മിഷണർ എന്നിവരുടെ ഔദ്യോഗിക ഇമെയിൽ വിലാസങ്ങളിലേക്കാണ് ഭീഷണി സന്ദേശം അയച്ചതെന്ന് പൊലീസ് അറിയിച്ചു

Sarath Nath MS

ഗുരുഗ്രാം: ഹരിയാനയിലെ ഗുരുഗ്രാമിലെ ജില്ലാ സെഷൻസ് കോടതിക്കും മിനി സെക്രട്ടേറിയറ്റിനും ബോംബ് ഭീഷണി. വെള്ളിയാഴ്ച ഇമെയിൽ മുഖേനെയാണ് ബോംബ് ഭീഷണി എത്തിയത്. ഇതേ തുടർന്ന് പൊലീസ്, ബോംബ് സ്‌ക്വാഡ്, ഡോഗ് സ്‌ക്വാഡ്, മറ്റ് സുരക്ഷാ ഏജൻസികൾ എന്നിവ സംയുക്തമായി ഇരു സ്ഥാപനങ്ങളിലും പരിശോധന നടത്തി.

ജില്ലാ ബാർ അസോസിയേഷൻ, ഗുരുഗ്രാം ഡെപ്യൂട്ടി കമ്മിഷണർ എന്നിവരുടെ ഔദ്യോഗിക ഇമെയിൽ വിലാസങ്ങളിലേക്കാണ് ഭീഷണി സന്ദേശം അയച്ചതെന്ന് പൊലീസ് അറിയിച്ചു. ഭീഷണി ലഭിച്ചതിനെ തുടർന്ന് കോടതി പരിസരത്തും മിനി സെക്രട്ടേറിയറ്റിലും സുരക്ഷ ശക്തമാക്കി. സുരക്ഷാ മുൻകരുതലിന്‍റെ ഭാഗമായി അഭിഭാഷകരോടും കോടതി ജീവനക്കാരോടും ഹർജിക്കാരോടും ഉടൻ കോടതി പരിസരം ഒഴിയാൻ നിർദേശിച്ചു. തുടർന്ന് വെള്ളിയാഴ്ചത്തെ കോടതി നടപടികൾ പൂർണമായും നിർത്തിവച്ചു. അതേസമയം ഗുരുഗ്രാമിലെ ചില സ്കൂളുകൾക്കും സമാനമായ ബോംബ് ഭീഷണി ഇമെയിലുകൾ ലഭിച്ചതായും അധികൃതർ അറിയിച്ചു.

അതേസമയം, ഭീഷണി സന്ദേശം അയച്ചത് ആരാണെന്ന് കണ്ടെത്താനും സന്ദേശത്തിന്‍റെ വിശ്വാസ്യത പരിശോധിക്കാനുമായി അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് പറഞ്ഞു.

റെയ്ഡിനെത്തിയ പൊലീസ് കണ്ടത് വൻ മദ്യ ശേഖരം; ആന്‍റോ അഗസ്റ്റിന്‍റെ വീട്ടിൽ നിന്ന് എക്സൈസ് പിടിച്ചെടുത്ത് 43 ലിറ്റർ വിദേശ മദ്യം

70,000 രൂപ ശമ്പളം വാങ്ങും, ജോലിക്ക് വരാതെ പഠിക്കാൻ പോവും; കോൺഗ്രസ് എംഎൽഎയുടെ അനന്തരവളെ പുറത്താക്കി

പത്തനംതിട്ടയിൽ അജ്ഞാതൻ ഫ്യൂസ് ഊരി മാറ്റി; വൈദ്യുതി തടസപ്പെട്ടത് ഒരു മണിക്കൂറോളം, കെഎസ്ഇബി പരാതി നൽകി

റെയ്ഡിന്‍റെ വാർത്ത കണ്ടത് അതേ ചാനലിലൂടെ, സപ്രേക്ഷണം തടസപ്പെടുത്തിയെന്നത് കള്ളം; റെയ്ഡിനെ ന്യായീകരിച്ച് മുഖ്യമന്ത്രി

ചോക്ലേറ്റ് കഴിച്ച് കുളിക്കാൻ പോയ 23കാരി കുഴഞ്ഞു വീണു മരിച്ചു, അന്വേഷണം