കളമശരിയിൽ ഓടുന്ന ബസ്സിൽ വച്ച് കണ്ടക്ടറെ കുത്തിക്കൊന്നു 
Crime

കളമശേരിയിൽ ഓടുന്ന ബസ്സിൽ വച്ച് കണ്ടക്ടറെ കുത്തിക്കൊന്നു

കളമശേരിയിലെ എച്ച്എംടി ജങ്ഷനിൽ രാവിലെയാണ് സംഭവം നടന്നത്

Aswin AM

കൊച്ചി: കളമശേരിയിൽ ഓടുന്ന ബസ്സിൽ വച്ച് കണ്ടക്ടറെ കുത്തിക്കൊന്നു. കളമശേരിയിലെ എച്ച്എംടി ജങ്ഷനിൽ രാവിലെയാണ് സംഭവം നടന്നത്. ഇടുക്കി സ്വദേശി അനീഷ് (34) ആണ് കൊല്ലപെട്ടത്. അനീഷിന്‍റെ മ‍്യതദേഹം കളമശേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി.

മാസ്ക്ക് ധരിച്ചെത്തിയ പ്രതി ക‍്യത്ത‍്യത്തിനു ശേഷം ഓടി രക്ഷപെട്ടു. വൈറ്റില മൊബിലിറ്റി ഹബില്‍ നിന്നും കളമശേരി മെഡിക്കല്‍ കോളേജ് വരെ സര്‍വീസ് നടത്തുന്ന ബസിലാണ് കൊലപാതകം നടന്നത്. അസ്ത്ര ബസ്സിലെ കണ്ടക്ടറായിരുന്നു അനീഷ്. സംഭവത്തിൽ പ്രതിക്കായുള്ള തിരച്ചിൽ ഊർജിതമാക്കിയതായി പൊലീസ് വ‍്യക്തമാക്കി.

സ്ത്രീകൾക്ക് 30,000 രൂപ, കർഷകർക്ക് സൗജന്യ വൈദ്യുതി; ആർജെഡിയുടെ അവസാന ഘട്ട തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ

ആശമാർക്ക് നവംബർ ഒന്ന് മുതൽ 8,000 രൂപ ഓണറേറിയം ലഭിച്ചു തുടങ്ങും; സർക്കാർ ഉത്തരവിറക്കി

മുംബൈ സ്വദേശിനിക്ക് മൂന്നാറിൽ ദുരനുഭവം; ഡ്രൈവർമാരുടെ ലൈസൻസ് റദ്ദാക്കുമെന്ന് ഗതാഗത മന്ത്രി

ഗുണ്ടാ നേതാവ് കസ്റ്റഡിയിൽ നിന്ന് രക്ഷപെട്ട സംഭവം; തമിഴ്നാട് പൊലീസിനെതിരേ കേസെടുത്തേക്കും

കൊച്ചി വിമാനത്താവളത്തിൽ 6.4 കോടിയുടെ ഹൈബ്രിഡ് കഞ്ചാവ് പിടികൂടി | Video