നായ്ക്കുട്ടിയെ വാങ്ങാൻ പണം നൽകിയില്ല; അമ്മയെ ചുറ്റികയ്ക്ക് അടിച്ച് കൊലപ്പെടുത്തി മകൻ

 
Crime

നായ്ക്കുട്ടിയെ വാങ്ങാൻ പണം നൽകിയില്ല; അമ്മയെ ചുറ്റികയ്ക്ക് അടിച്ച് കൊലപ്പെടുത്തി മകൻ

ആക്രമണത്തിൽ പ്രദീപിന്‍റെ ഭാര്യ രാമേശ്വരിയ്ക്ക് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്.

Megha Ramesh Chandran

റായ്പുർ: ഛത്തിസ്ഗഡിൽ അമ്മയെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി മകൻ. നായ്ക്കുട്ടിയെ വാങ്ങാൻ 200 രൂപ നൽകാത്തതിന്‍റെ പേരിലാണ് റായ്പൂർ സ്വദേശി 45കാരനായ പ്രദീപ് ദേവ്ഗൺ 70 വയസുകാരിയായ അമ്മ ഗണേഷ് ദേവിയെ കൊലപ്പെടുത്തിയത്.

ആക്രമണത്തിൽ പ്രദീപിന്‍റെ ഭാര്യ രാമേശ്വരിക്കും ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. പ്രദീപിന്‍റെ പതിനഞ്ച് വയസുള്ള മകൻ കൊലപാതകത്തിനു സാക്ഷിയാണ്. തുടർന്ന് കുട്ടി വീട്ടിൽ നിന്നിറങ്ങിയോടി അയൽക്കാരെ വിവരം അറിയിക്കുകയായിരുന്നു.

അയൽവാസികൾ എത്തിയപ്പോഴേക്കും ഗണേഷ് ദേവി മരണപ്പെട്ടിരുന്നു. സംഭവത്തിനു പിന്നാലെ പ്രദീപ് സ്ഥലം വിട്ടു. സ്ഥിരമായി വീട്ടില്‍ പ്രശ്നങ്ങളുണ്ടാക്കുന്നയാളാണ് പ്രദീപ് എന്നാണ് നാട്ടുകാർ പറയുന്നത്.

പ്ലസ് വൺ സീറ്റ് കൂട്ടി; അധിക ബാച്ചുകൾ അനുവദിച്ച് സർക്കാർ ഉത്തരവ്

"പാറ്റ വിവാദത്തെ വൈകാരികമായി കാണേണ്ടതില്ല"; അടിയന്തര വാദത്തിന് വിസമ്മതിച്ച് സുപ്രീം കോടതി

ഇന്ധന വില വർധന: സർക്കാർ പഠിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി സതീശൻ

"അമ്മയെ നാറ്റിക്കാനുള്ള അജൻഡയാണോ എന്നറിയില്ല"; പദവി ഒഴിയാൻ തയാറാണെന്ന് ശ്വേതാ മേനോൻ

കാലവർഷം എത്താറായി; കനത്ത മഴയ്ക്ക് സാധ്യത