നോയിഡയിലെ സ്ത്രീധന പീഡനം; യുവതിയുടെ മരണത്തിൽ വഴിത്തിരിവ്

 
Crime

നോയിഡയിലെ സ്ത്രീധന പീഡനം; യുവതിയുടെ മരണത്തിൽ വഴിത്തിരിവ്

സ്ത്രീധന പീഡനത്തിനൊടുവിൽ ഭർത്താവും ഭർതൃവീട്ടുകാരും ചേർന്ന് തീകൊളുത്തി കൊലപ്പെടുത്തിയെന്ന നിക്കിയുടെ സഹോദരി കാഞ്ചന്‍റെ ആരോപണം തള്ളുന്നതാണ് ആശുപത്രിയിലെ വിവരങ്ങൾ.

Megha Ramesh Chandran

നോയിഡ: ഉത്തർപ്രദേശിലെ നോയിഡയിൽ സ്ത്രീധന പീഡനത്തെ തുടർന്ന് നിക്കി ഭാട്ടിയെന്ന യുവതി മരിച്ച സംഭവത്തിൽ വഴിത്തിരിവ്. ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചാണ് പൊളളലേറ്റതെന്ന് യുവതി ഡോക്റ്റർമാരോട് പറഞ്ഞതായി നോയിഡ പൊലീസ് വ്യക്തമാക്കി. മരിക്കുന്നതിന് തൊട്ടുമുൻപായിരുന്നു ഡോക്റ്ററോട് സംസാരിച്ചത്. പൊളളലേറ്റ് യുവതിയെ ആശുപത്രിയിലേക്ക് കൊണ്ടു വന്നപ്പോൾ സംസാരിക്കാൻ കഴിഞ്ഞിരുന്നു എന്ന് ഡോക്റ്ററും നഴ്സും അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞു.

സ്ത്രീധന പീഡനത്തിനൊടുവിൽ ഭർത്താവും ഭർതൃവീട്ടുകാരും ചേർന്ന് തീകൊളുത്തി കൊലപ്പെടുത്തിയെന്ന നിക്കിയുടെ സഹോദരി കാഞ്ചന്‍റെ ആരോപണം തള്ളുന്നതാണ് ആശുപത്രിയിലെ വിവരങ്ങൾ. എന്നാൽ വീട്ടിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചതിന്‍റെ ഒരു തെളിവുകളും ലഭിച്ചിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്.

നിക്കിയെ ഭർത്താവും മാതാപിതാക്കളും ചേർന്ന് നിർബന്ധിച്ച് മൊഴി നൽകിപ്പിച്ചതാണോ എന്നാണ് സംശയം. നിക്കിയ്ക്ക് അപകടം സംഭവിക്കുന്ന സമയത്ത് ഭർത്താവ് പുറത്തുനിൽക്കുന്നതിന്‍റെ വീടിനടുത്തുള്ള ഒരു കടയിലെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.

ശബരിമല സ്വർണക്കൊള്ള: ഉണ്ണികൃഷ്ണൻ പോറ്റിയുടെ ജാമ‍്യാപേക്ഷ വീണ്ടും തള്ളി

മുഖ‍്യമന്ത്രിക്കെതിരേ കരിങ്കൊടി പ്രതിഷേധം; 2 യുവമോർച്ച പ്രവർത്തകർ കസ്റ്റഡിയിൽ

സംസ്ഥാന ബജറ്റ് 29 ന്; 15-ാം നിയമസഭയുടെ അവസാന സമ്മേളനം ജനുവരി 20 മുതൽ

ഐസിസി ഏകദിന റാങ്കിങ്ങിൽ ചേസ് മാസ്റ്റർ നമ്പർ വൺ

ചെങ്കോട്ട സ്ഫോടനം; പ്രതികളെ എൻഐഎ കസ്റ്റഡിയിൽ വിട്ടു