തിരുവനന്തപുരത്ത് അച്ഛൻ മകനെ വെട്ടി പരുക്കേൽപ്പിച്ചു

 

file

Crime

തിരുവനന്തപുരത്ത് അച്ഛൻ മകനെ വെട്ടി പരുക്കേൽപ്പിച്ചു

കീഴാവൂർ സ്വദേശിയായ വിനീതിനാണ് (35) വെട്ടേറ്റത്

Aswin AM

തിരുവനന്തപുരം: തിരുവനന്തപുരത്ത് അച്ഛൻ മകനെ വെട്ടി പരുക്കേൽപ്പിച്ചു. കീഴാവൂർ സ്വദേശിയായ വിനീതിനാണ് (35) വെട്ടേറ്റത്. ആക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റ വിനീതിനെ തിരുവനന്തപുരം മെഡിക്കൽ കോളെജിൽ പ്രവേശിപ്പിച്ചു. മദ‍്യ ലഹരിയിലാണ് അച്ഛൻ വിജയൻ നായർ ആക്രമണം നടത്തിയതെന്നാണ് വിവരം.

മംഗലപുരം പൊലീസ് സംഭവസ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. രാത്രി 7 മണിയോടെയായിരുന്നു സംഭവം. ഇരുവരും പതിവായി മദ‍്യപിച്ച് വഴക്കുണ്ടാക്കാറുണ്ടെന്നാണ് സൂചന. തിങ്കളാഴ്ച വഴക്കിനിടെ വിജയൻ നായർ വിനീതിന്‍റെ കഴുത്തിന് വെട്ടുകത്തി ഉപയോഗിച്ച് വെട്ടുകയായിരുന്നു.

പാക്-അഫ്ഗാൻ സംഘർഷം: 48 മണിക്കൂർ വെടിനിർത്തലിന് ധാരണ

കാസ്റ്റി‌ങ് കൗച്ച്: ദിനിൽ ബാബുവിനെതിരേ നിയമനടപടി സ്വീകരിച്ച് ദുൽക്കറിന്‍റെ വേഫെറർ ഫിലിംസ്

ഇനി പുക പരിശോധനയ്ക്കും കെഎസ്ആർടിസി!

ഹിന്ദി നിരോധനം; അവസാന നിമിഷം പിന്മാറി തമിഴ്നാട് സർക്കാർ

അമൃത എക്സ്പ്രസ് രാമേശ്വരത്തേക്ക് നീട്ടി; വ്യാഴാഴ്ച മുതൽ സർവീസ്