കീർത്തന, കാവ്യ

 
Crime

അധ്യാപികമാർ ഇൻസ്റ്റയിലൂടെ മാഫിയയുമായി ബന്ധപ്പെട്ടു, ഇടനിലക്കാരായി; അന്വേഷണത്തിന് പ്രത്യേക സംഘം

ഇരുവരും അടുത്ത സുഹൃത്തുക്കളാണെന്നും ഒരുമിച്ച് യാത്ര ചെയ്തതിന്‍റെ ചിത്രങ്ങൾ അതിന്‍റെ തെളിവാണെന്നും പൊലീസ് പറയുന്നു.

നീതു ചന്ദ്രൻ

കോഴിക്കോട്: പേരാമ്പ്ര ബിആർസിയിൽ അധ്യാപികമാർ എംഡിഎംഎ ഇടപാട് കേസിൽ അറസ്റ്റിലായ സംഭവവുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്ത്. ബിആർസിയിൽ കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്തിരുന്ന കീർത്തന, കാവ്യ എന്നിവരാണ് പിടിയിലായിരിക്കുന്നത്. ഇവരുടെ അക്കൗണ്ട് വഴി ലക്ഷങ്ങളുടെ ഇടപാടാണ് നടന്നിരിക്കുന്നത്. കേസിലെ അന്വേഷണത്തിനായി പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു. ഇരുവരും അടുത്ത സുഹൃത്തുക്കളാണെന്നും ഒരുമിച്ച് യാത്ര ചെയ്തതിന്‍റെ ചിത്രങ്ങൾ അതിന്‍റെ തെളിവാണെന്നും പൊലീസ് പറയുന്നു.

ഇരുവരും മംഗളൂരുവിലുള്ള ഒരു സുഹൃത്ത് വഴിയാണ് ആദ്യമായി എംഡിഎംഎ ഉപ‍യോഗിക്കുന്നത്. പിന്നീട് ഇൻസ്റ്റഗ്രാം വഴി വിൽപ്പനക്കാരുമായി ബന്ധപ്പെട്ടു. ലഹരി മാഫിയയാണെന്ന് അറിഞ്ഞു കൊണ്ടു തന്നെയാണ് ഇവർ ബന്ധം സ്ഥാപിച്ചതെന്നും പൊലീസ് പറയുന്നു.

അമ്പതിനായിരം രൂപയ്ക്ക് 3000 രൂപയാണ് തങ്ങൾക്ക് കമ്മിഷൻ ആയി ലഭിച്ചിരുന്നതെന്നാണ് അധ്യാപികമാർ പൊലീസിന് മൊഴി നൽകിയിരിക്കുന്നത്. എന്നാൽ ഇത് വിശ്വസനീയമല്ലെന്നും ഇരുവരും വലിയ തോതിൽ പണം ചെലവഴിച്ചിട്ടുണ്ടെന്നും കൂടുതൽ പ്രതിഫലം ലഭിച്ചിരുന്നുവെന്നാണ് കരുതുന്നതെന്നും പൊലീസ് പറയുന്നു.

വിയോജിപ്പുകൾ തർക്കങ്ങളിലേക്ക് പോകരുത്; ബ്രിക്സ് ഉച്ചകോടിക്കിടെ മോദി- ഷി കൂടിക്കാഴ്ച

"ചിലർക്ക് ചൊറിച്ചിലാണ്"; പുതിയ വൈദ്യുതി നയം നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി

വൈദ്യുതി ഉപയോഗം കുത്തനെ ഉയര്‍ന്നു‌; പ്രതിസന്ധി രൂക്ഷം

തമിഴ്നാട് വെള്ളം നൽകുന്നില്ല; യുഡിഎഫ് സർക്കാർ പരാജയമെന്ന് മുൻ വൈദ്യുതി മന്ത്രി

'കള്ളി'നെ നിരീക്ഷിക്കാൻ പുതിയ സംവിധാനം; ആപ്പുമായി എക്സൈസ് വകുപ്പ്