ചിത്രത്തിൽ നിന്നും

 
Crime

'ജനനായകന്' ടിക്കറ്റ് ലഭിച്ചില്ല; തിയെറ്റർ ജീവനക്കാരനെ മർദിച്ച മൂവർ സംഘം അറസ്റ്റിൽ

പാലക്കാട് മണലി സ്വദേശികളായ മുഹമ്മദാലി, അബ്ദുൾ സലീം, അബ്ദുൾ ഖാദർ എന്നിവരാണ് അറസ്റ്റിലായത്

Aswin AM

പാലക്കാട്: തമിഴ്നാട് മുഖ‍്യമന്ത്രിയും നടനുമായ വിജയ്‌യുടെ അവസാന ചിത്രമായ ജനനായകന്‍റെ ടിക്കറ്റ് ലഭിക്കാത്തതതിനെത്തുടർന്ന് തിയെറ്റർ ജീവനക്കാരനെ മർദിച്ച കേസിൽ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. പാലക്കാട് മണലി സ്വദേശികളായ മുഹമ്മദാലി, അബ്ദുൾ സലീം, അബ്ദുൾ ഖാദർ എന്നിവരാണ് അറസ്റ്റിലായത്. മണ്ണാർക്കാട് പൊലീസിന്‍റേതാണ് നടപടി.

മണ്ണാർക്കാട് ഫോക്കസ് തിയെറ്ററിലെ ജീവനക്കാരനാണ് കഴിഞ്ഞ ദിവസം മർദനമേറ്റത്. ആക്രമണത്തിൽ ജീവനക്കാരന് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. ടിക്കറ്റ് ലഭിക്കാത്തത് മൂലം തിയെറ്ററിലെ കൗണ്ടർ ജീവനക്കാരനുമായി പ്രതികൾ വാക്കേറ്റമുണ്ടായിരുന്നു. ടിക്കറ്റ് തീർന്നതായും കൗണ്ടർ അടയ്ക്കുകയാണെന്നും ജീവനക്കാരൻ അറിയിച്ചതിനെ തുടർന്നാണ് പ്രതികൾ ആക്രമണം നടത്തിയത്.

"പറഞ്ഞതിൽ ഉറച്ചു നിൽക്കുന്നു"; പേഴ്സണ‌ൽ സ്റ്റാഫ് വിവാദത്തിൽ വീണ്ടും മുഖ്യമന്ത്രി

ഐഎഎസ് തലപ്പത്ത് അഴിച്ചുപണി; ശ്രീറാമിനും രേണുവിനും മാറ്റം, മൂന്നു ജില്ലകളിൽ പുതിയ കലക്റ്റർമാർ

ജെഡി-യു പാർട്ടിയുടെ പേര് മാറ്റും; നിതീഷിന്‍റെ പേര് കൂട്ടിച്ചേർക്കാൻ ധാരണ

പവർകട്ട് ഒരാഴ്ചത്തേക്ക് ഒരേ സമയത്ത്; അലർട്ട് വന്നു തുടങ്ങി

ദിവസവും മൂന്നേകാൽ ലക്ഷം ടിൻ അരവണ; പ്ലാന്‍റിന്‍റെ ശേഷി വർധിപ്പിച്ചു