.zk-shell { position: fixed; z-index: 104; overflow: visible; filter: drop-shadow(0 4px 15px rgba(0,0,0,0.5)); -webkit-transform: translateZ(0); transform: translateZ(0); } .zk-shell[hidden] { display: none; } .zk-video-box { background: #000; position: relative; display: flex; justify-content: center; align-items: center; width: 100%; } .zk-video-inner amp-ima-video { display: block; } .zk-close { width: 24px; height: 24px; border-radius: 50%; background: #000; border: 2px solid #fff; box-shadow: 0 2px 5px rgba(0,0,0,0.3); } .zk-close::before, .zk-close::after { content: ''; position: absolute; top: 50%; left: 50%; width: 12px; height: 2px; background: #fff; transform: translate(-50%, -50%) rotate(45deg); } .zk-close::after { transform: translate(-50%, -50%) rotate(-45deg); } .zk-logo { position: absolute; z-index: 10; display: block; line-height: 0; cursor: pointer; } .zk-logo-top-left { top: 0; left: 0; transform: translate(0%, -100%); } .zk-logo-top-right { top: 0; right: 0; transform: translate(0%, -100%); } .zk-logo-bottom-left { bottom: 0; left: 0; transform: translate(0%, 100%); } .zk-logo-bottom-right { bottom: 0; right: 0; transform: translate(0%, 100%); } .zk-pos-bottom { bottom: var(--offset-v); } .zk-pos-top { top: var(--offset-v); } .zk-pos-left { left: var(--offset-h); } .zk-pos-right { right: var(--offset-h); } .zk-video-inner { width: 100%; max-width: 100%; margin: 0 auto; } @keyframes fadeIn { to { visibility: visible; opacity: 1; } }
Crime

ആലുവയിൽ വൻ കഞ്ചാവ്‌ വേട്ട: 28 കിലോ കഞ്ചാവുമായി മൂന്ന് ഒഡീഷ സ്വദേശികൾ പിടിയിൽ

പെരുമ്പാവൂരിലേക്കാണ് ഇവർ കഞ്ചാവ് കൊണ്ടുവന്നത്. നക്സൽ സ്വാധീനമുള്ള കണ്ടമാലിലെ ഉൾവനത്തിൽ നിന്നും ഒരു ലക്ഷത്തി ഇരുപത്തയ്യായിരം രൂപയ്ക്കാണ് കഞ്ചാവ് വാങ്ങിയത്

MV Desk

ആലുവ : ആലുവയിൽ പോലീസിന്‍റെ വൻ കഞ്ചാവ് വേട്ട . ട്രെയ്നിൽ കൊണ്ടുവരികയായിരുന്ന ഇരുപത്തിയെട്ട് കിലോ കഞ്ചാവുമായി മൂന്ന് അതിഥി തൊഴിലാളികൾ റെയിൽവേ സ്റ്റേഷനിൽ പിടിയിലായി. ഒഡീഷ കണ്ടമാൽ സ്വദേശികളായ രജനീകാന്ത് മാലിക്, ചക് ദോൽ പ്രധാൻ, ശർമ്മാനന്ദ് പ്രധാൻ എന്നിവരാണ് പിടിയിലായത്.

റൂറൽ ജില്ലാ പോലീസ് മേധാവി വിവേക് കുമാറിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് പ്രത്യേക അന്വേഷണ സംഘം നടത്തിയ റെയ്ഡിലാണ് കഞ്ചാവ് കണ്ടെത്തിയത്. പെരുമ്പാവൂരിലേക്കാണ് ഇവർ കഞ്ചാവ് കൊണ്ടുവന്നത്. നക്സൽ സ്വാധീനമുള്ള കണ്ടമാലിലെ ഉൾവനത്തിൽ നിന്നും ഒരു ലക്ഷത്തി ഇരുപത്തയ്യായിരം രൂപയ്ക്കാണ് കഞ്ചാവ് വാങ്ങിയത്. മൂന്നിരട്ടി വിലയ്ക്ക് പെരുമ്പാവൂരിൽ വിൽക്കുകയായിരുന്നു ലക്ഷ്യം. ഒഡീഷയിൽ നിന്നും ട്രെയ്നിൽ ചെന്നെയിലെത്തുകയും, അവിടെ നിന്ന് മറ്റൊരു ട്രെയ്നിൽ കയറി ആലുവയിൽ ഇറങ്ങുകയുമായിരുന്നു. പ്രത്യേകം പാക്ക് ചെയ്ത് നിലയിലായിരുന്നു കഞ്ചാവ് പൊതികൾ. പിടികൂടിയ പ്രതികൾ നേരത്തെ പെരുമ്പാവൂരിലുള്ള പ്ലൈവുഡ് കമ്പനികളിൽ ജോലി ചെയ്തിട്ടുണ്ട്. മൊത്തവിൽപ്പനയാണ് ലക്ഷ്യമെന്ന് കരുതുന്നു. പോലീസ് അന്വേഷണം ആരംഭിച്ചു.

റൂറൽ എസ്.പി വിവേക് കുമാറിന്‍റെ നേതൃത്വത്തിൽ നാർക്കോട്ടിക് സെൽ ഡിവൈഎസ്പി പി.പി.ഷംസ്, ഇൻസ്പെക്ടർ എം.എം.മഞ്ജു ദാസ്, എസ്.ഐമാരായ സി.ആർ.ഹരിദാസ്, ജി.എ.അനൂപ്, ശ്രീലാൽ സി.പി.ഒമാരായ . ജീമോൻ, കെ.എം.മനോജ്, മിഥുൻ, സ്പെഷ്യൽ ടീമംഗങ്ങൾ തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുള്ളത്.

"ഞാനും എന്‍റെ ഭർത്താവും ഒത്തൊരുമിച്ചാണ് മുന്നോട്ടുപോകുന്നത്, ടീച്ചറുടെ അനുഭവം വെച്ചായിരിക്കുമല്ലോ മറ്റുള്ളവരെ അളക്കുന്നത്"

ലീഗ് നേതാവിന്‍റെ ആക്ഷേപം; യു. പ്രതിഭ നിയമനടപടിക്ക് ഒരുങ്ങുന്നു

കടുത്ത ചൂടിന് ആശ്വാസമായി വെള്ളിയാഴ്ച മുതൽ വേനൽ മഴ; വരും മണിക്കൂറിൽ വയനാട്ടിൽ മഴ മുന്നറിയിപ്പ്

'അവൾക്കൊപ്പം' എന്ന് ആവർത്തിക്കുന്ന യുഡിഎഫിന്‍റെ കാപട്യം പുറത്തായി; പ്രതിഭയ്‌ക്കെതിരായ അധിക്ഷേപത്തില്‍ മുഖ്യമന്ത്രി

'അസ്വാഭാവികതയോ ദുരൂഹതയോ ഇല്ല'; സുബിൻ ഗാർഗിന്‍റെ മരണത്തിൽ സിംഗപ്പുർ കോടതി