എൻ.എ.ഡി തായ്ക്കണ്ടത്ത് ഫൈസൽ (34 ) 
Crime

ഷാപ്പിൽ ഗുണ്ടാ പിരിവ്: പ്രതി പിടിയിൽ

റെയിൽവേ സ്ക്വയറിൽ കട തല്ലിപൊളിച്ച കേസിൽ 8 മാസം ജയിലിൽ ആയിരുന്നു

Renjith Krishna

കൊച്ചി : ആലുവയിലെ ഷാപ്പിലെത്തി ഗുണ്ടാ പിരിവ് നടത്തിയ ആൾ അറസ്റ്റിൽ. എൻ.എ.ഡി തായ്ക്കണ്ടത്ത് ഫൈസൽ (34 ) നെയാണ് ആലുവ പൊലീസ് അറസ്റ്റ് ചെയ്തത്. റയിൽവേ സ്റ്റേഷന് സമീപമുള്ള ഷാപ്പിലാണ് ഗുണ്ടാപ്പിരിവ് നടത്തിയത്.

റെയിൽവേ സ്ക്വയറിൽ കട തല്ലിപൊളിച്ച കേസിൽ 8 മാസം ജയിലിൽ ആയിരുന്നു. ആലുവ കെ. എസ്. ആ. ടി. സി സ്റ്റാൻഡ്, റെയിൽവേ സ്റ്റേഷൻ പരിസരത്ത് കുറ്റകൃത്യങ്ങൾ തടയുന്നതിന് ആലുവ ഡി. വൈ. എസ്. പിയുടെ നിർദ്ദേശപ്രകാരം നിയോഗിച്ച സംഘത്തിൽ ഇൻസ്പെക്ടർ എം.എം മഞ്ജു ദാസ് , സബ് ഇൻസ്പെക്ടർ കെ. നന്ദകുമാർ, അസി. സബ് ഇൻസ്പെക്ടർ കെ. ജെ. ജാക്സൺ, സി. പി. ഒ. മാഹി൯ഷാ അബൂബക്കർ, മുഹമ്മദ് അമീർ, കെ.എം മനോജ് എന്നിവരാണുണ്ടായിരുന്നത്. പ്രതിക്കെതിരെ കാപ്പ ചുമത്തുന്നതിനുള്ള നടപടികൾ ആരംഭിച്ചു. കോടതിയിൽ ഹാജരാക്കി റിമാൻഡ്‌ ചെയ്തു.

മഴയത്ത് ലോങ് ജംപ്; ശ്രീശങ്കറിന് വെള്ളി, കാലിന് പരുക്കും!

സ്റ്റെൽത്ത് യുദ്ധവിമാനം; ടെൻഡറിൽ പരാജയപ്പെട്ട് എച്ച്എഎൽ

10 കിലോ കഞ്ചാവുമായി മൂന്ന് ഇതര സംസ്ഥാന തൊഴിലാളികൾ പിടിയിൽ

ഇരട്ട സെഞ്ച്വറിയുമായി ലക്ഷ്യ റായ്ചന്ദാനി; ഓസ്ട്രേലിയ അണ്ടർ-19നെതിരേ ഇന്ത്യക്ക് വൻ ലീഡ്

യുപിഐ ഇടപാടിന് ഫീസ്: കേന്ദ്രത്തോട് വിശദീകരണം തേടി സുപ്രീം കോടതി