ഷാഹുൽ ഭാര്യ നജ്മ
കണ്ണൂർ: മൂന്നര വയസുള്ള കുട്ടിയുടെ മറവിൽ എംഡിഎംഎ വിൽക്കാൻ ശ്രമിച്ച ദമ്പതികൾ അറസ്റ്റിൽ. ബെംഗളൂരുവിൽ താമസക്കാരായ കണ്ണൂർ തൈയിൽ സ്വദേശികൾ ഷാഹുൽ ഭാര്യ നജ്മ എന്നിവരാണ് പിടിയിലായത്. ഇവരുടെ കൈയിൽ നിന്ന് 70 ഗ്രാം എംഡിഎംഎ കണ്ടെടുത്തു.
ബെംഗളൂരുവിൽ നിന്ന് കണ്ണൂരിലേക്ക് ബസിൽ വന്ന് ഓട്ടോറിക്ഷയിൽ ആശുപത്രി പരിസരത്തേക്ക് വരുമ്പോൾ ഡാൻസാഫ് അംഗങ്ങൾ ഓട്ടോറിക്ഷ വളഞ്ഞ് ഇവരെ പിടികൂടുകയായിരുന്നു.