Crime

കോതമംഗലത്തെ വീട്ടമ്മയുടെ കൊലപാതകം; കൃത്യം നടത്തിയത് അയൽവാസിയായ ടാപ്പിങ്‌ തൊഴിലാളിയെന്ന് സൂചന

കോതമംഗലം : കോതമംഗലം കള്ളാട്ടിൽ വീട്ടമ്മ കൊല്ലപ്പെട്ട സംഭവത്തിൽ സമീപവാസിയായ ടാപ്പിങ് തൊഴിലാളിയടക്കം രണ്ടുപേർ കസ്റ്റഡിയിൽ. കള്ളാട് ചെങ്ങമനാട്ട് വീട്ടിൽ സാറാമ്മ ഏലിയാസാണ് (72) തിങ്കളാഴ്ച വീടിനുള്ളിൽ കൊല്ലപ്പെട്ടത്. കൊല നടന്ന വീടിനുസമീപത്തെ അയ്യപ്പൻമുടിക്ക് സമീപമുള്ള കോളനിയിൽ താമസിക്കുന്ന ആളും, അടുത്ത ബന്ധുവുമാണ് കസ്റ്റഡിയിലുള്ളതെന്നാണ് വിവരം. ഇവരെ അന്വേഷണ സംഘം ചോദ്യം ചെയ്തുവരുന്നു.

കള്ളാട്ടിലെയും, സമീപത്തെയും സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇയാളെ കുറിച്ച് സൂചന ലഭിച്ചത്. റബ്ബർമരം സ്ലോട്ടർ ചെയ്യുന്നതിനുള്ള പണം കണ്ടെത്തുന്നതിനു വേണ്ടിയാണ് കൃത്യം നടത്തിയതെന്നാണ് സൂചന. ഉച്ചയ്ക്ക് 12-നും ഒരു മണിക്കും ഇടയിലാണ് കൊലപാതകം നടന്നതെന്നാണ് പോലീസ് നിഗമനം. ആറുപവന്റെ ആഭരണമാണ് വീട്ടിൽനിന്നു നഷ്ടമായത്.

അന്വേഷണ സംഘം ആദ്യം ചോദ്യം ചെയ്തപ്പോൾ ഇയാൾ തനിക്കൊന്നുമറിയില്ല എന്നാണ് പറഞ്ഞത്. വീണ്ടും കസ്റ്റഡിയിലെടുത്ത് തെളിവുകളുടെ അടിസ്ഥാനത്തിൽ ചോദ്യം ചെയ്തപ്പോഴാണ് സംഭവത്തിന്റെ ചുരുളഴിഞ്ഞത്. താൻ തിങ്കളാഴ്ച പുറത്തിറങ്ങിയിരുന്നില്ലെന്നാണിയാൾ ആദ്യം പറഞ്ഞത്. സി.സി.ടി.വി. ദൃശ്യത്തിൽ ഇയാൾ രാവിലെ 11.50-നും ഉച്ചയ്ക്ക് ഒരു മണിക്കും ഇടയിൽ വീടിന് പുറത്തിറങ്ങിയതായി വ്യക്തമായി. ഇതുവെച്ച് ചോദ്യം ചെയ്തപ്പോഴാണ് കുറ്റം സമ്മതിച്ചത്. പേനാക്കത്തി കൊണ്ട് കഴുത്തിന് കുത്തുകയായിരുന്നുവെന്നാണ് പ്രതി പറഞ്ഞത്. കൂടുതൽ സയന്റിഫിക് തെളിവുകളുടെ കൂടെ അടിസ്ഥാനത്തിൽ പൊലീസ് തുടർ നടപടികളിലേക്ക് നീങ്ങും എന്നാണ് അറിയുവാൻ കഴിയുന്നത്.

ജീവനക്കാർക്ക് എയർ ഇന്ത്യയുടെ അന്ത്യശാസനം: ഇടപെട്ട് കേന്ദ്ര സർക്കാർ

കാട്ടാക്കടയിൽ വീട്ടമ്മ ദൂരുഹസാഹചര്യത്തിൽ മരിച്ച നിലയിൽ; ഭർത്താവിനെ കാണാനില്ല

വീണ് പരുക്കേറ്റതെന്ന് പറഞ്ഞ് ആശുപത്രിയിലെത്തിച്ചു, പിന്നാലെ മരണം: അന്വേഷണത്തിൽ മകൻ അടിച്ചു കൊന്നതെന്ന് കണ്ടെത്തൽ

സാമ്പത്തിക പ്രതിസന്ധി രൂക്ഷം: കഞ്ചാവ് കൃഷി നിയമവിധേയമാക്കാൻ പാക്കിസ്ഥാൻ

അറ്റകുറ്റപ്പണി: മുംബൈ വിമാനത്താവളം ഇന്ന് 6 മണിക്കൂറോളം അടച്ചിടും